പോസ്റ്റുകള്‍

ശ്രീകര്‍പ്പക വിനായക ക്ഷേത്രം തമിഴ്‌നാട്

ഇമേജ്
ശ്രീകര്‍പ്പക വിനായക ക്ഷേത്രം പിള്ളയാര്‍പട്ടി തമിഴ്‌നാട്ടിലെ പേരുകേട്ട വാണിജ്യനഗരമായ കാരൈക്കുടിക്ക് അടുത്താണ് പിള്ളയാര്‍പട്ടി. ശിവഗംഗ ജില്ലയിലാണിത്. പിള്ളയാര്‍പട്ടി എന്ന സ്ഥലം അറിയപ്പെടുന്നതുതന്നെ വിഘ്‌നേശ്വനുമായി ബന്ധപ്പെട്ടത്രെ. തമിഴില്‍ ഗണപതി ഭഗവാന്‍ പിള്ളയാര്‍ ആണ്. ഒരു ഗുഹാക്ഷേത്രത്തിന്റെ തോന്നലുളവാക്കുന്ന, പാറക്കെട് തുരന്നു നിര്‍മിച്ചതാണ് അതിപുരാതനമായ ഈ ക്ഷേത്രം. ഉള്ളിലെ പ്രാകാരത്തിലാണ് ഗണപതി ഭഗവാന്‍. രണ്ടു കൈകളോടുകൂടിയ ഗണപതിവിഗ്രഹം ലോകത്തു തന്നെ അത്യപൂര്‍വമാണ്. അങ്ങനെ ലോകത്തില്‍ രണ്ട് വിഗ്രഹങ്ങള്‍ ഉള്ളതില്‍ ഒന്നത്രെ ഇത്. ആറടി ഉയരവും സുമാര്‍ അഞ്ച് അടിയോളം വീതിയുമുള്ള മൂര്‍ത്തിയാണ്.നാലു കൈകളുള്ളതില്‍ ഇടതുഭാഗത്തെ ഒരു കൈ ഉദരഭാഗത്ത് വിശ്രമിക്കുന്ന വിധത്തിലാണ് വലതുകൈകളില്‍ ഒന്നില്‍ ശിവലിംഗമുണ്ട്. സമ്പത്തിന്റെ അധിദേവനായ കുബേരന്റെ സ്ഥാനമായ വടക്കുഭാഗത്തേക്ക് അഭിമുഖമായാണ് വിനായക പ്രതിഷ്ഠ. നിത്യവും നാല് അഭിഷേകം പതിവാണ്. രാവിലെ 6 തൊട്ട് 6.30 വരെ തിരുവാണ്ടാള്‍ അഭിഷേകം. രാവിലെ 8.30 തൊട്ട് 9.30 വരെ കാലശാന്തി അഭിഷേകം. ഉച്ചൈക്കാല അഭിഷേകം 11.30 തൊട്ട് 12 മണിവരെ. മാലൈശാന്തി പൂജ വൈകിട്...

കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്

ഇമേജ്
കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട് *ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ?* *ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി.  അത് പിന്നീട്* *""കൊന്ന"" മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.* *"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍* *""കൊന്ന"" മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."* *ഭഗവാന്‍ പറഞ്ഞു.* *" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം ...

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം തൃശ്ശൂർ

ഇമേജ്
തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം             കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. കേരളത്തിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ ശ്രീരാമക്ഷേത്രവും തൃപ്രയാർ തന്നെയാണ്. തിരുവില്വാമല, കടവല്ലൂർ, തിരുവങ്ങാട് എന്നിവയാണ് മറ്റ് പ്രധാന ശ്രീരാമക്ഷേത്രങ്ങൾ. ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു. ഗണപതി, ദക്ഷിണാമൂർത്തി, ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), ഹനുമാൻ, ചാത്തൻ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാ...

ഇനി മഴക്കാലം .ഇടിമിന്നൽ അറിയേണ്ടതെല്ലാം

ഇമേജ്
ഇടിമിന്നൽ കണ്ടാൽ മുൻകരുതൽ എടുക്കണം മിന്നലിന് ശേഷം  3 Second ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നൽ 1 KM  പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ 3 Secondഉം കൂടുന്നത് 1 KM അകലം കൂട്ടും . 6 Second എടുത്താല്‍ *2KM  അടുത്താണ് എന്ന് മനസിലാക്കുക .മിന്നലിന് ശേഷം *3 Second* ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ *1 KM*  പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ *3 Second* ഉം കൂടുന്നത് *1 KM* അകലം കൂട്ടും . *6 Second* എടുത്താല്‍ *2KM*  അടുത്താണ് എന്ന് മനസിലാക്കുക . *12* സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക. ആകാശത്തു നിന്ന് താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈൽ ടവറോ എന്തുമാകാം ആ വസ്തു. പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മ...
ഇമേജ്
വിഷുക്കണി  കേരളീയര്‍ ആഘോഷിക്കുന്ന ഭാരതീയ ഉത്സവങ്ങളില്‍ ഒന്നാണ് വിഷുവും. കുംഭമാസത്തിലെ കറുത്തവാവിനു മുമ്പായി, അതായത് പതിന്നാലാം രാവിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നതെങ്കില്‍, മീനച്ചൂട് കഴിഞ്ഞ് മേടം തുടങ്ങുന്ന ദിവസമാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിനോടൊപ്പം തലേന്ന് വിഷുപ്പാട്ടും വിഷുവിളക്കും അപൂര്‍വം ക്ഷേത്രങ്ങളില്‍ നടക്കാറുണ്ട്. ശബരിമല, ഗുരുവായൂര്‍, തൃശൂര്‍, പാറമേക്കാവ് തുടങ്ങി ക്ഷേത്രങ്ങളിലും ഗൃഗങ്ങളിലും വിഷുകണി ഒരുക്കുകയും കണികാണുകയും ചെയ്തുവരുന്നു. ഈ ഉത്സവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്നില്‍ ആത്മീയമായ രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഉദാഹരണമായി ഭാരതീയ മഹോത്സവങ്ങളില്‍ മഹത്തായ ശിവരാത്രി ആഘോഷിക്കുന്നത് രാത്രിയില്‍ ആണെങ്കില്‍ വിഷുക്കണിയും വിഷുകൈനീട്ടവുമെല്ലാം രാവിലെയാണ്. ഇവിടെ രാത്രിയെന്നത് അജ്ഞതയുടെ, അധര്‍മത്തിന്റെ കലിയുഗത്തിന്റെ സമയത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ സുഖത്തിന്റെ സമ്പത്തിന്റെ ഐശ്വര്യത്തിന്റെ വരവിനെയാണ് പുതുദിന ആരംഭത്തിലെ കണികൊണ്ട് ഉദ്ദേശിക്കുന്നത്. യുഗാരംഭത്തെ സൂചിപ്പിക്കുന്ന നന്മയുടെ സമൃദ്ധിയുടെ ദിനമായ, വെളിച്ചത്തിന്റെ പ്രതീകമായ ദീപത്തെ സാക്ഷിയാക്കിയാണ് നമ്മള്...

മഹാലക്ഷ്മി സ്വർണ്ണ ക്ഷേത്രം

മഹാലക്ഷ്മി സ്വർണ്ണ ക്ഷേത്രം ഇന്നേവരെ നമ്മുടെ കേട്ടുകേൾവിയിൽ സുവർണ്ണ ക്ഷേത്രം എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ പഞാബിലെ ഗുരു ദർബാർ സാഹിബ് അമൃതസർ സുവർണ്ണ ക്ഷേത്രം ആയിരുന്നു. എന്നാൽ ഇനി മുതൽ ആ പട്ടികയിലേക്ക് പരിശുദ്ധ പദവിയോടെ ഒരു ഹൈന്ദവ ക്ഷേത്രം കൂടി. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്ത് ശ്രീപുരത്ത് പുതുതായി പണി കഴിപ്പിച്ച മഹാലക്ഷ്മി ക്ഷേത്രമാണ് ഐതിഹാസിക ഭാരതത്തിൽ ചരിത്രത്തിന്റെ ഭാഗമാകുവാൻ പോകുന്നത്. അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിർമ്മാണത്തിനായി നാനൂറു കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ചപ്പോൾ ഇവിടെ ഈ മഹാലക്ഷ്മി ക്ഷേത്രനിർമ്മാണത്തിന്റെ നിർമ്മാണത്തിനായി പതിനഞ്ചായിരം കിലോഗ്രാം സ്വർണ്ണമാണ് ഉപയോഗിച്ചിട്ടുള്ളത്. മൂന്നൂറു കോടിയിൽ പരം രൂപ ചിലവുട്ടു നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ രാത്രികളിൽ പ്രകാശപൂരിതമായിരിക്കുമ്പോൾ സ്വർണ്ണത്തിന്റെ വെട്ടി തിളക്കം ഒന്ന് കാണേണ്ടുന്ന കാഴ്ചതന്നെയത്രേ . അകത്തും പുറത്തുമായി ഇത്രയേറെ മഞ്ഞ ലോഹം ഉപയോഗിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യക്ഷേത്രമായിമാറിയിരിക്കുന്നു ശ്രീപുരത്തെ ഈ മഹാലക്ഷ്മി ക്ഷേത്രം. പല കാരണങ്ങൾ കൊണ്ടും ചുരുങ്ങ...

മഹാവിഷ്‌ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും

മഹാവിഷ്‌ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും അലങ്കാരപ്രിയനായ ശ്രീമഹാവിഷ്‌ണു കണ്‌ഠത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ്‌ കൗസ്‌തുഭം. പണ്ട്‌ പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം. ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്‌ണുവിനെ ഏവര്‍ക്കുമറിയാം. *വിഷ്‌ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ്‌ ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്‌ടനായി വിഷ്‌ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്‌. പ്രകൃതിയെ മുഴുവനും സ്വീകരിച്ച്‌ വിഷ്‌ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു. *മഹാവിഷ്‌ണു ധരിക്കുന്ന മാലയാണ്‌ വൈജയന്തി.* *അഞ്ചുരത്നങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്‌ക്ക് വനമാല എന്നും പേരുണ്ട്‌.* *പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.* *പാഞ്ചജന്യമാണ്‌ വിഷ്‌ണുവിന്റെ ശംഖ്‌.* *ഇത്‌ വെളുത്ത നിറത്തിലുള്ളതാണ്‌.* *ഈ ശംഖിന്റെ സ്‌പര്‍ശനശക്‌തികൊണ്ടുതന്നെ മനുഷ്യന്‍ ജ്‌ഞാനിയായിത്തീരുന്നു.* *പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. *മഹാവിഷ്‌ണുവിന്റെ വില്ലിന്റെ പേര്‌ ശാര്‍ങ്‌ഗമെന്നാണ്‌.* *വൈഷ്‌ണവച...