പോസ്റ്റുകള്‍

ച്യവന മഹർഷി

ച്യവന മഹർഷി    ------------------- ബ്രഹ്മപുത്രനായ ഭൃഗുമഹർഷിക്ക് ഖ്യാതിയിൽ ജനിച്ച പുത്രനാണ് ച്യവനൻ.ആയുർവേദ രസായന ഔഷധയോഗമായ ച്യവനപ്രാശം അദ്ദേഹത്തിനുവേണ്ടി അശ്വിനീ ദേവന്മാർ നിർമ്മിച്ചതാണെന്നാണ് ഐതീഹ്യം. ച്യവനമഹർഷിക്ക് അകാലത്തിൽ വാർധക്യവും ശരീരനാശവും സംഭവിച്ചപ്പോൾ പത്നിയായ സുകന്യയുടെ സഹായത്തോടെ അശ്വിനീ ദേവന്മാർ ഉപദേശിച്ചു കൊടുത്ത രസായനൗഷധമാണ് ഇത്. ഭൃഗു മഹർഷിയുടെ പത്നി ഖ്യാതി ച്യവനനെ ഗർഭം ധരിച്ചിരുന്നവസരത്തിൽ, അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പുലോമൻ എന്നപേരുള്ള രാക്ഷസൻ അവളെ തട്ടിക്കൊണ്ടുപോകുകയും, പൂർണ്ണ ഗർഭിണിയായ ഖ്യാതി സംഭീതയായി അവളുടെ ഗർഭം ഛിദ്രിക്കുകയും കുട്ടി വഴുതി പുറത്തുവീഴുകയും ചെയ്തു.  ജനിച്ചുവീണ ആ പൈതൽ കോപത്തോടെ പുലോമനെ നോക്കുകയും ആ രാക്ഷസൻ അഗ്നിയിൽ ദഹിച്ചു ചാമ്പലാവുകയും ചെയ്തു.വഴുതി ഗർഭഛിദ്രം ഉണ്ടായി ജനിച്ചവനെ ച്യവനൻ എന്നു ബ്രഹ്മദേവൻ നാമകരണം ചെയ്തു. ച്യവനമഹർഷിയും പിതാവിനെപോലെ മഹാതപസിയായി തീർന്നു. അദ്ദേഹം തന്റെ തപസ്സ് തുടർച്ചയായി ചെയ്കയാൽ ച്യവനനും ചുറ്റും ചിതൽപ്പുറ്റുണ്ടാവുകയും അത് കാര്യമാക്കാതെ തന്റെ തപസ്സ് തുടരുകയും ചെയ്തു. ഒരിക്കൽ ശര്യാതി മഹാരാജാവിന്റ...

ശിവരാത്രി വ്രതം

ഇമേജ്
ശിവരാത്രി വ്രതം  ശിവരാത്രി വ്രതം എടുക്കുന്നവർ  ശിവരാത്രിയുടെ തലേദിവസം വീട് കഴുകി ശുദ്ധിവരുത്തണം.  തലേന്നു രാത്രി അരിയാ ഹാരം പാടില്ല. (ഇത്തവണ ശിവരാത്രി തലേന്നു  സോമവാര പ്രദോഷ വ്രതമാകയാല്‍ ഞായറും  വ്രതം അനുഷ്ടിക്കുന്നത് വളരെ വിശേഷമാണ്.) എന്തെങ്കിലും പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി വ്രതം രണ്ടുരീതിയില്‍ നോല്കാവുന്നതാണ്. ഉപവാസം',  'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം അനുഷ്ടിക്കാം.ആരോഗ്യ സ്ഥിതി  അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' നോല്‍ക്കുകയും  അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം നോല്‍ക്കുകയും  ചെയ്യാവുന്ന താണ്. 'ഒരിക്കല്‍' നോല്‍ക്കുന്നവര്‍ക്ക്   ഒരു നേരം അരി ആഹാരം ആകാം. അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്.  രാത്രിയോ പകലോ  ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട...

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ

ഇമേജ്
കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ  01. കാർത്യായനി ക്ഷേത്രം, ചേർത്തല ചേർത്തല നഗരഹൃദയത്തിലായി റോഡരികിലായിട്ടാണ് കാർത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്ന് ശ്രീ കോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. ദേവിയേ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ടകൾ. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ടിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. 02. *അനന്തപുര ക്ഷേത്രം, കാസർകോട്* തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് കാസർകോട്ടെ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിൽ മറ്റെവിടെയും ഇത്തരത്തിൽ ഒരു ക്ഷേത്രം കാണില്ല. അതാണ് അനന്തപുരം ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതും. ഏകദേശം രണ്ടേക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള തടാകത്തിന് നടുവിലായാണ് ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം 03. *പാർത്ഥസാരഥി ക്ഷേത്രം, ആറന്മുള* കേരളത്തിലെ പഞ്ചപാണ്ഡവ ദിവ്യദേശങ്ങളിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ആറൻമുള പാർത്ഥ സാരഥി ക്ഷേത്രം. പാണ്ഡവരിൽ മൂന്നാമനായ അർജുനന...

ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം.

ആറ്റുകാൽ പൊങ്കാല ഇടേണ്ട രീതി  സര്‍വ മംഗള മഗ്യല്ലേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ ശരണ്യേ ത്രെംബികേ ഗൌരി നാരായണീ നമോസ്തുതേ തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് _സ്ത്രീകളുടെ ശബരിമല_ എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും...

കടയ്ക്കൽ ദേവി ക്ഷേത്രം കൊല്ലം ജില്ല

കടയ്ക്കൽ ദേവി ക്ഷേത്രം കൊല്ലം ജില്ലയിലെ ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുനഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത. ക്ഷേത്രക്കുളം പുരാതന കാലം മുതൽ പേരുകേട്ട കടക്കൽ ക്ഷേത്രക്കുളം പഞ്ചമഹാക്ഷേത്രങ്ങളുടെയിടയിൽ ആൽത്തറമൂട് കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളത്തിൽ മുൻകാലത്ത് സ്ത്രീകൾക്ക് കുളിക്കാനായി കുളിപുരകൾ ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിലും, മറ്റ് വിശോഷാൽ പൂജാ ദിവസങ്ങളിലും ഏറം, താഴം എന്നീ തറവാട്ടുകളിൽ നിന്നുംവരുന്ന സിത്രീകൾ ഈ കുളത്തിൽ നീരാടിയ ശേഷം പനവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലുള്ള ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് ക്ഷേത്ര ദർശനം നടന്നിരുന്നത് . ഹൈന്ദവാചാരം അനുസരിച്ച് ക്ഷേത്രക്കുളത്തിന് വ...

ചേർത്തല വേളോര്‍വട്ടം മഹാദേവക്ഷേത്രം

രണ്ടു ശ്രീകോവിലുകളും രണ്ടു നാലമ്പലങ്ങളും രണ്ടു കൊടിമരങ്ങളുമുള്ള കേരളത്തിലെ ശിവക്ഷേത്രം ഏതെന്ന് ?  അതു ചേർത്തല വേളോര്‍വട്ടം മഹാദേവക്ഷേത്രം ... പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തുള്ള വേളോര്‍വട്ടത്താണ് വേളോര്‍വട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ രണ്ടു ചേർത്തല-കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിലൊന്നാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം . രണ്ടാമത്തേത് വേളോർവട്ടം മഹാദേവക്ഷേത്രമാണ്. രണ്ടു ശ്രീകോവിലുകളും രണ്ടു കൊടിമരങ്ങളും രണ്ടു നാലമ്പലങ്ങളും രണ്ടു  പ്രതിഷ്ഠകളും ഉള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് വേളോര്‍വട്ടം ശിവക്ഷേത്രം. രണ്ടു ശ്രീകോവിലിലും പര മേശ്വര ഭഗവാന്‍ രണ്ടു സങ്കല്‍പ്പത്തില്‍ വാഴുന്നു. ഒന്നില്‍ തെക്കനപ്പനായി കിരാതമൂര്‍ത്തി സങ്കല്‍പ്പത്തില്‍ സ്വയംഭൂ ലിംഗത്തിലും ,മറ്റേതില്‍ വടക്കനപ്പനായി ശ്രീമഹാദേവ സങ്കല്‍പ്പത്തിലും വാഴുന്നു . രണ്ടും കിഴക്ക് ദര്‍ശനത്തിലാണ്. വേളോർവട്ടം ശിവക്ഷേത്രം സ്ഥാപിച്ചത് ഏകദേശം 700 വർഷങ്ങൾക്കു മുൻപ് വില്വമംഗലം സ്വാമി ആണെന്നു കരുതപ്പെടുന...

ശ്രീരംഗനാഥസ്വാമി.ക്ഷേത്രം.തമിഴ്നാട്

ഇമേജ്
ശ്രീരംഗനാഥസ്വാമി.ക്ഷേത്രം, ശ്രീരംഗം.തിരുച്ചിറപ്പള്ളി, തമിഴ്നാട് ➖➖➖➖➖➖➖➖➖➖➖➖➖➖ ദ്രാവിഡ വാസ്തുശില്പകലയുടെ മഹിമ വിളിച്ചോതുന്ന അത്ഭുത ക്ഷേത്രം. ചരിത്രം.      ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ എട്ട് സ്വയംഭൂക്ഷേത്രങ്ങളിൽ (സ്വയം വ്യക്ത ക്ഷേതം) വച്ച് സർവ്വ പ്രധാനമായ ക്ഷേത്രമാണ്‌ ശ്രീരംഗം ക്ഷേത്രം. ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്ന, 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാമത്തെയും, ഏറ്റവും ശ്രദ്ധേയവും, സുപ്രധാനവുമാണ്‌ ഈ ക്ഷേത്രം. തിരുവരംഗ തിരുപ്പതി, പെരിയകോവിൽ, ഭൂലോക വൈകുണ്ഠം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. വൈഷ്ണവ വാക്ശൈലി അനുസരിച്ച് “കോവിൽ” ക്ഷേത്രത്തെ പ്രതിനിധീകരിക്കുന്നു. ഈ ക്ഷേത്രം ആകാരത്തിൽ വളരെ വലിപ്പമുള്ളതാണ്‌. ക്ഷേത്ര സമുച്ചയം സ്ഥിതിചെയ്യുന്നത് 156 ഏക്കർ സ്ഥലത്താണ്‌. ഇതിന്‌ ഏഴ് പ്രാകാരങ്ങളുണ്ട്. ഇവ വലിയ കോട്ടകൊത്തളങ്ങളായി ശ്രീകോവിലിനു ചുറ്റുമായാണ്‌ നിർമ്മിച്ചിരിക്കുന്നത്. ഈ പ്രാകാരങ്ങളിലായി പ്രൌഢ ഗംഭീരമായ 21 ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏതൊരു സന്ദർശകനും ഒരു അനുപമമായ ഒരു ദൃശ്യവിരുന്നു തന്നെയായിരിക്കും. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇരട്ടനദികളായ കാവേരി, കോളെറൂൺ എന്നിവയാൽ...