പോസ്റ്റുകള്‍

ചാണക്യസൂത്രം എന്ത്?

“ചാണക്യസൂത്രം” 1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും. 2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം. 3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം. 4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്. 5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല. 6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ. 7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്കിൽ ഈ ഭൂമി സ്വർഗമാകും. 8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ. 9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും. 10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്. 11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം. 12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും. 13. സമന്മാരുമായുള്ള സൗഹൃദം നന്ന്. 14. എല്ലാം തികഞ്ഞവരായി ആരുമില്ല. 15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്ന...

നെറ്റിയിൽ കുറി തൊടുന്നത്

കുറി തൊടുന്നത് ഐശ്വര്യത്തിന്     ഓരോ ആഴ്ചയിലും കുറി തൊടേണ്ടതിന്റെ പ്രത്യേകതയും കുറി തൊടുന്നതിനു പിന്നിലെ ആരോഗ്യ ആത്മീയ ഗുണങ്ങളും. കുളിച്ചാല്‍ ഒരു കുറി തൊടുക എന്നത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുടെ വര്‍ഷങ്ങളായുള്ള ശീലമാണ്. അനുഷ്ഠാനം എന്ന് തന്നെ ഇതിനെ പറയാം. കുളിച്ചാല്‍ കുറി തൊടാത്തവനെ കണ്ടാല്‍ കുളിയ്ക്കണം എന്നാണ് ചൊല്ല് പോലും. അത്രയധികം പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുന്നത് അഥവാ തിലകം ചാര്‍ത്തുന്നത്. നെറ്റിയുടെ മധ്യഭാഗത്താണ് സാധാരണയായി തിലകം ചാര്‍ത്തുന്നത്. ചിലര്‍ ഇതല്‍പ്പം നീട്ടി വരയ്ക്കുന്നതും കാണാം. ആരോഗ്യപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. വൈകുന്നേരങ്ങളില്‍ ഭസ്മം തൊടുന്നത് ഇത്തരത്തില്‍ ആരോഗ്യകരമായി ഉണര്‍വ്വുണ്ടാകാന്‍ സഹായിക്കും. കുറി തൊടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം ഓരോ ആഴ്ചയും കുറി ധരിയ്ക്കാം. ഓരോ ആഴ്ചയ്ക്കനുസരിച്ചാണ് കുറി ധരിയ്‌ക്കേണ്ടത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോ്ക്കാം. ഭക്തികൊണ്ടാണെങ്കിലും അല്ലെങ്കിലും കുറി ധരിയ്ക്കുന്നത് ഉത്തമമാണ്. എന്തൊക്കെയാണ് ആഴ്ചകളില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക...

ശരണം വിളി

ഇമേജ്
സ്വാമിയേ…. ശരണമയ്യപ്പാ!!! സ്വാമിയേ…. ശരണമയ്യപ്പാ!!! ഹരിഹരസുതനേ ആര്‍ത്തപരായണനേ കന്നിമൂല ഗണപതിഭഗവാനേ അഖിലാണ്ഡകോടി നായകനേ അന്നദാനപ്രഭുവേ ആശ്രിതവത്സലനേ ആപല്‍ബാന്ധവനേ അഴുതാനദിയേ അഴുതയില്‍ സ്‌നാനമേ അഴുതയില്‍ തീര്‍ത്ഥമേ അഴുതാമേടേ അഴുതകയറ്റമേ അഴുതയിറക്കമേ ആശ്രയദായകനേ അംബുജലോചനനേ അസുരാന്തകനേ അപ്പാച്ചിമേടേ ഉത്തുംഗാദ്രി വാസനേ ഉടുമ്പാറമലക്കോട്ടയേ ഉടുമ്പാറത്താവളമേ ഉരക്കുഴിതീര്‍ത്ഥമേ ഏണാങ്കചിത്തനേ എന്‍ഗുരുനാഥനേ ഏണവിലോചനനേ ഐങ്കരസോദരനേ ഓങ്കാരാത്മകനേ കദനവിനാശകനേ കാരുണ്യാത്മകനേ കോമളാകാരനേ കാലദോഷമോചനനേ കേശവാത്മജനേ കാളകെട്ടിനിലവയ്യനേ കല്ലിടാംകുന്നേ കരിമലയടിവാരമേ കരിമലയിറക്കമേ കലികാലമൂര്‍ത്തിയേ കാനനവാസനേ കുഭദളതീര്‍ത്ഥമേ ക്രീഡാലോലുപനേ ഗഗന വിമോഹനനേ ചമ്രവട്ടത്തയ്യനേ ചണ്ഡികാസോദരനേ ചെറിയാനവട്ടമേ ദീപാര്‍ച്ചന പ്രിയനേ ദുര്‍ജ്ജനദ്ധ്വംസകനേ ദേവവൃന്ദവന്ദിതനേ ദേവാദിദേവനേ ദാക്ഷിണ്യശീലകനേ ദേഹബലംകൊട് സ്വാമിയേ നീലിമലകയറ്റമേ നല്ലേക്കാവിലയ്യനേ നാരദാദി സേവിതനേ നാഗഭൂഷണാത്മജനേ നാരായണ സുതനേ പ്രത്യയദാദാവേ പാര്...
ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്. 1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം. 2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്. 3. വീടിന്ടെ കിഴക്കുവശത്ത്‌ ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. ...

യജ്ഞവും ഹോമവും

യജ്ഞവും ഹോമവും... പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്‍റെ പ്രകൃതിയോടുള്ള സമര്‍പ്പണമാണ് യജ്ഞവും ,ഹോമവും ..!! വിശിഷ്ടമായ പദാര്‍ഥങ്ങള്‍ ഭക്ഷിക്കുകയോ ,ഉപയോഗിക്കുകയോ ചെയ്യാതെ തീയില്‍ ഇട്ടു കളയുന്ന വിഡ്ഢിത്തത്തെ പല "അറിവുള്ളവരും" പരിഹസിക്കാറുണ്ട് ....! ദ്രവ്യത്തെ കുറിച്ച് അറിവുള്ളവര്‍ അങ്ങനെ പറയില്ല ..! അഗ്നിയില്‍ ഇടുന്ന വസ്തു അതിന്‍റെ സ്ഥൂല രൂപം നശിപ്പിച്ച് സൂക്ഷ്മ രൂപത്തില്‍ വര്‍ത്തിക്കുന്നു എന്ന് യജുര്‍വേദം പറയുന്നു ..! "ഗ്രഹാംസ് ലോ ഓഫ് ഡിഫ്യൂഷന്‍ ഓഫ് ഗ്യാസ് " എന്നൊരു നിയമം ഇത് സംബന്ധിച്ച് ആധുനിക ശാസ്ത്രത്തില്‍ നിലവിലുണ്ട് ..! ഗ്യാസ് എത്രയും സൂക്ഷ്മം ആകുന്നുവോ അത്രയും കൂടുതല്‍ അത് വായുവില്‍ ലയിക്കും എന്ന് ഈ നിയമം പറയുന്നു ..! ഇത് തന്നെയാണ് യജുര്‍ വേദത്തില്‍ പറഞ്ഞിരിക്കുന്നത് ..!" സ്വാഹാ കൃതേ ഊര്‍ധ്വനഭസം മാരുതം ഗശ്ചതം"എന്ന് വേദത്തിലും പറയുന്നു ..! അഗ്നിക്ക് മാത്രമേ കെട്ടി നില്‍ക്കുന്ന വായുവിനെ വിഘടിപ്പിച്ചു പുറന്തള്ളാനും അതിനെ ചലിപ്പിക്കാനും കഴിയുകയുള്ളൂ ..! ചൂട് കൂടിയ വായു ഉള്ള സ്ഥലത്തേക്ക് തണുത്ത വായു കടന്നു കയറിയാല്‍ മാത്രമേ കാറ്റ് ഉണ്...

ശക്തിപീഠങ്ങൾ

56 ശക്തി പീഠങ്ങൾ... ആദി ശക്തിയെ സതിയുടെ ശരീര പിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ.ദേവി സതിയുടെ മൃതശരീരം സുദർശന ചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു.ഇവയാണ് പിൽക്കാലത്ത് ശക്തി പീഠങ്ങളായ് അറിയപ്പെട്ടത്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു.ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശിവൻ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു. ഐതിഹ്യം ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു. ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി. ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ...

ഭഗവത്‌ഗീത

 ഭഗവത്‌ഗീത പഠിപ്പിക്കുന്ന 10 പ്രധാന ജീവിതപാഠങ്ങൾ *"സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്* ഭഗവാന്‍(പരമാത്മാവ്) അര്‍ജുനന്(ആത്മാവിന്) നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്  *1. ഒന്നിനയും ഭയക്കാതിരിക്കുക.* മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തിനില്‍ക്കുക. ഗീതയില്‍ പരമാത്മാവ് തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട്(ആത്മാവിനോട്) മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാകും. *2. ഒന്നിനെയും സംശയിക്കാതിരിക്കുക* ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരുംജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല. *3. വിഷയാസക്തിയില്‍ നിന്ന് മ...