പോസ്റ്റുകള്‍

ക്ഷേത്രം

ഇമേജ്
ക്ഷേത്ര അറിവുകൾ ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം? . തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)  . വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം? . ബദരിനാഥ്  . ലോകത്തിൽ മഹാഗണപതിയും ശ്രീകൃഷ്ണനും ഒരുമിച്ചു വാഴുന്ന ഒരേയൊരു ക്ഷേത്രമേത്? . മള്ളിയൂർ ക്ഷേത്രം (മാഞ്ഞൂർ - കോട്ടയം)  . തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം? . ബ്രഹദീശ്വര ക്ഷേത്രം  . 27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം? . തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)  . 108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം? . വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)  . 1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം? . ചിദംബരം (തമിഴ്നാട്)  . 108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്? . തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)  . 108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേ...

കൗരവർ

കൗരവർ 101 പേർ 1.  ദുര്യോധനൻ 2.  ദുശ്ശാസനൻ 3.  ദുസ്സഹൻ 4.  ദുശ്ശലൻ 5.  ജലഗന്ധൻ 6.  സമൻ 7.  സഹൻ 8.  വിന്ദൻ 9.  അനുവിന്ദൻ 10. ദുർദ്ധർഷൻ 11. സുബാഹു 12. ദുഷ്പ്രധർഷണൻ 13. ദുർമ്മർഷണൻ 14. ദുർമ്മുഖൻ 15. ദുഷ്ക്കർണ്ണൻ 16. കർണ്ണൻ 17. വികർണ്ണൻ 18. ശലൻ 19. സത്വൻ 20. സുലോചനൻ 21. ചിത്രൻ 22. ഉപചിത്രൻ 23. ചിത്രാക്ഷൻ 24. ചാരുചിത്രൻ 25. ശരാസനൻ 26. ദുർമ്മദൻ 27. ദുർവിഗാഹൻ 28. വിവിത്സു 29. വികടിനന്ദൻ 30. ഊർണ്ണനാഭൻ 31. സുനാഭൻ 32. നന്ദൻ 33. ഉപനന്ദൻ 34. ചിത്രബാണൻ 35. ചിത്രവർമ്മൻ 36. സുവർമ്മൻ 37. ദുർവിമോചൻ 38. അയോബാഹു 39. മഹാബാഹു 40. ചിത്രാംഗദൻ 41. ചിത്രകുണ്ഡലൻ 42. ഭീമവേഗൻ 43. ഭീമബലൻ 44. വാലകി 45. ബലവർദ്ധനൻ 46. ഉഗ്രായുധൻ 47. സുഷേണൻ 48. കുണ്ഡധാരൻ 49. മഹോദരൻ 50. ചിത്രായുധൻ 51. നിഷംഗി 52. പാശി 53. വൃന്ദാരകൻ 54. ദൃഢവർമ്മൻ 55. ദൃഢക്ഷത്രൻ 56. സോമകീർത്തി 57. അനൂദരൻ 58. ദൃണസന്ധൻ 59. ജരാസന്ധൻ 60. സത്യസന്ധൻ 61. സദാസുവാക്ക് 62. ഉഗ്രശ്രവസ്സ് 63. ഉഗ്രസേനൻ 64. സേനാനി 65.ദുഷ്പരാജയൻ 66. അപരാജിതൻ 67. കുണ്ഡശായി 68. ...

സത്യസായി ഹോസ്പിറ്റൽ ബാംഗ്ലൂർ

സൗജന്യ ചികിൽസ പ്രിയമുള്ളവരേ, ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ. ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field).  എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ  കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും ഇത് അറിയില്ല. അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ : 1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടുന്ന് ഇഷ്ട്ടം പോലെ ബസ്സ് ഉണ്ട് വൈറ്റ്ഫീൽഡിലേക്ക്. 2 ) ട്രെയിനിൽ വരുന്നവരാണെങ്കിൽ K.R.PURAM (krishnarajapuram) ഇറങ്ങുക. അവിടുന്ന് അധികദൂരമില്ല വൈറ്റ്ഫീൽഡിലേക്ക്. 3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്. 4 ) പുലർച്ചെതന്നെ അവിടെ Q ആരംഭിക്കും, ആയതിനാൽ ഒരുദിവസം മുന്നേ വരുന്നത് ഉചിതമായിരിക്കും. 5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ Q ആണ് ഉള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക. 6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും. 7 )...

നവരാത്രി

ഇമേജ്
                അക്ഷരപൂജ വാക്കിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്. വാക്ക് ആയുധമാണെന്നര്‍ത്ഥം. അതുകൊണ്ട് ആയുധപൂജ അക്ഷരപൂജതന്നെ. 'വാക്കുനന്നാക്കിടേണം' എന്നും 'നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം' എന്നുമൊക്കെ പ്രാര്‍ത്ഥനയില്‍ വകയിരുത്തുന്നുണ്ടല്ലോ. ‘അക്ഷരം ബ്രഹ്മപരമം’. അക്ഷരം തന്നെയാണ് ബ്രഹ്മം. അതിനു നാശമില്ല. അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ വാക്കായി. വാക്കില്‍ ആശയത്തിന്റെ പ്രഭാതം പൊട്ടിവിരിയുന്നു. ‘ഉച്ചരിച്ച വാക്ക് വെള്ളിയുംഉച്ചരിക്കാത്തതു സ്വര്‍ണ്ണവുമാകുന്നു’ എന്ന് ഡോസ്‌റ്റോയവിസ്‌ക്കി. അതാണു വാക്കിന്റെ വില. അതുകൊണ്ടാണ് മൗനത്തിന് ആഴവും മൂല്യവും കൂടുന്നത്. വാക്കിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്. വാക്ക് ആയുധമാണെന്നര്‍ത്ഥം. അതുകൊണ്ട് ആയുധപൂജ അക്ഷരപൂജതന്നെ. ‘വാക്കുനന്നാക്കിടേണം’ എന്നും ‘നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം’ എന്നുമൊക്കെ പ്രാര്‍ത്ഥനയില്‍ വകയിരുത്തുന്നുണ്ടല്ലോ. വാക്കാണ് അറിവ്. ഉപനിഷത്ത് പറയുന്നു: എല്ലാ അറിവും വാക്കിലൂടെ വ്യാപരിക്കുന്നു. വാക്കുകള്‍ ധൂര്‍ത്തടിക്കരുത്. കരുതിവയ്ക്കുന്ന വാക്ക് കരുതല്‍ധനം. നല്ല വാക്കാണു സന്തോഷം. ചീത്ത വാക്ക് ദാരിദ്ര...

മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു

ഇമേജ്
          മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു..... പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ ത്രുതീയം ചന്ദ്രഘണ്ടേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം പഞ്ചമം സ്കന്ദമേതേതി ഷഷ്ടം കാത്യായനീതി ച സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം നവമം സിദ്ധിതാ പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ ദേവീ കവചത്തിൽ ഇപ്രകാരം നവ ദുർഗ്ഗകളെ പറയപ്പെട്ടിരിക്കുന്നു. ശൈലപുത്രി ഹിമവാന്റെ മകളായ ശ്രീ പാർവതിയാണ് ശൈലപുത്രി. വൃഷഭാരൂരൂഢയായ് ഇരു കരങ്ങളിൽ തൃശൂലവും താമരയും ഏന്തി നിൽക്കുന്ന ദുർഗാ ഭാവമാണിത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. ഒന്നാം രാത്രി ശൈലപുത്രിയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു. ബ്രഹ്മചാരിണീ ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. രണ്ടാം രാത്രി ബ്രഹ്മചാരിണീയുടെ ആ...

നവരാത്രി വ്രതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇമേജ്
                നവരാത്രി വ്രതം നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്...

പൂരക്കളി

ഇമേജ്
പൂരക്കളി നാലു വേദങ്ങളുടെയും ആറുശാസ്ത്രങ്ങളുടെയും 64 കലകൾ 96 തത്വങ്ങൾ എന്നിവയുടെ പൊരുൾ അടങ്ങിയതും ശ്രുതിയിൽ രൂപം കൊണ്ടും സപ്തസ്വരങ്ങളിൽ അധിഷ്ഠിതമായ രാഗങ്ങളോട്‌ കൂടിയതും പ്രാസങ്ങളും നടനക്രമങ്ങളും ചേർന്നതും കളരിയിലെ ചുവടുകൾ ചേർന്നതുമായ അതുല്യ അനുഷ്ഠാനമാണു പൂരക്കളി. തീയ്യസമുദായത്തിന്റെ കഴകങ്ങളിൽ പ്രസിദ്ധമായ രാമവില്ല്യം കഴകത്തിൽ പരശുരാമനാൽ ദിവ്യനു (തീയ്യനു) ഉപദേശിക്കപ്പെട്ട വസന്തദീപമെന്ന പൂരം ഉദയസൂര്യന്റെ രശ്മികളെന്നവണ്ണം രാമവില്ല്യത്തിനു ചുറ്റും പ്രചരിച്ച്‌ മലനാട്‌ നിറഞ്ഞ്‌ നിൽക്കുന്നു. ഐതിഹ്യം ▪▪▪▪   പരശുരാമൻ പയ്യന്നൂരിൽ എത്തി പയ്യന്നൂർ പെരുമാളെ ദർശ്ശിക്കാനൊരുങ്ങി. കയ്യിലുണ്ടായിരുന്ന വില്ല് വടക്ക്‌ പടിഞ്ഞാറു ദേശത്തായി ഒരിടത്ത്‌ വെച്ച്‌ ദർശ്ശനം നടത്തി. ദർശ്ശനം നടത്തി തിരിച്ചെത്തിയ അദ്ദേഹത്തിന്  വില്ലിളക്കാനാകാതെ പോയി . വില്ല് അവിടെ ഉറച്ചിരുന്നു. ഭാർഗ്ഗവരാമന്റെ വില്ലുറച്ച ഈ സ്ഥലമാണു തീയ്യസമുദായത്തിന്റെ പ്രസിദ്ധമായ കഴകങ്ങളിലൊന്ന്. രാമവില്ല് ഉറച്ചിരുന്നത്‌ കൊണ്ട്‌ കഴകത്തിനു " ശ്രീ രാമവില്ല്യം കഴകം " എന്ന പേർ സിദ്ധിച്ചു. രാമൻ കഴകത്തിൽ ഭഗവതിപ്രതിഷ്ഠ  നടത്തുകയും ചെയ്തു. നൃ...