പുരാണ കഥകൾ

 അംബരീഷ മഹാരാജാവും സുദര്‍ശന ചക്രവും


പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു. ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു. കുറെ സമയം കഴിഞ്ഞപ്പോള്‍ ദുര്‍വ്വാസാവ് മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല.


പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി
&&&&&&&&&&&&&&&&&&&&&&


പുരാണ കഥാപാത്രങ്ങൾ 

ഇരാവാൻ


മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഇരാവാൻ. അർജ്ജുനന്റെ നാലു പുത്രന്മാരിൽ ഒരുവൻ. അർജുനന്ന്, ഒരു നാഗസ്ത്രീയായ ഉലൂപിയിൽ പിറന്ന മകനാണ് ഇരാവാൻ. ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ. എങ്കിലും മഹാഭാരതത്തിൽഅത്രയൊന്നും തന്നെ പ്രാധാന്യം ഇരാവാനു കൊടുത്തിട്ടില്ല. കുരുക്ഷേത്രയുദ്ധത്തിൽ എട്ടാം നാൾ യുദ്ധം ചെയ്യുകയും പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി ഇരാവാൻ മരിച്ചു വീഴുകയും ചെയ്തു.

മാതാവായ ഉലൂപി ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ, ഒരിക്കൽ തന്റെ അസ്ത്രങ്ങൾ തിരക്കിട്ടു മൂർച്ച കൂട്ടുന്നതു ഭഗവാൻ കൃഷ്ണൻ കാണുവാനിടയായി. എന്തിനാണ് അസ്ത്രങ്ങളെല്ലാം തിരക്കിട്ടു മൂർച്ചകൂട്ടുന്നതെന്ന് കൃഷ്ണൻ ചോദിക്കുകയും, വരാൻ പോകുന്ന മഹാഭാരതയുദ്ധം മുൻകൂട്ടി കണ്ട് യുദ്ധത്തിൽ അച്ഛനെ സഹായിക്കാൻ എനിക്കും പോവേണ്ട്തുണ്ട്" എന്നു ഇരാവാൻ പറഞ്ഞു. ഏല്ലാമറിയാവുന്ന കൃഷ്ണൻ, ഇരാവാൻ യുദ്ധത്തിൽ വന്നാലുണ്ടാവുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ്, അതിൽ നിന്നും ഇരാവാനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി. കാരണം മഹാഭാരത യുദ്ധം ഇത്ര ദിവസങ്ങൾ നീണ്ട് നില്ക്കണം, ഏതൊക്കെ, എന്തൊക്കെ കാര്യങ്ങൾ എപ്പോൾ നടക്കണം എന്ന വിധി തന്നെ.
ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ്
എന്നാൽ വില്ലാളിയായ ഇരാവാൻ യുദ്ധത്തിനു വന്നാൽ ആ യുദ്ധം എത്ര പെട്ടെന്നു തന്നെ അവസാനിക്കും എന്നതിൽ മാത്രമെ ഭഗവാനു സന്ദേഹം ഉണ്ടായിരുന്നുള്ളൂ. അതിനാൽ അദ്ദേഹം വീണ്ടും ഇരാവാനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും, എന്നാൽ ഇരാവാനൊരിക്കലും തന്റെ തീരുമാനത്തിൽ നിന്നും പിന്തിരിയുകയില്ല എന്നു മനസ്സിലാക്കി, ഭഗവാൻ ഇങ്ങനെ പറഞ്ഞു. നിനക്കു യുദ്ധക്കളത്തിലേക്ക് വരാം, യുദ്ധം കാണുകയുമാവാം, പക്ഷെ, നീ ആയുധമെടുക്കുകയൊ, യുദ്ധതന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുവാൻ വായ് തുറക്കുകയൊ അരുത്. അങ്ങനെ സംഭവിക്കുകയണെങ്കിൽ, നിന്റെ തല ചിന്നി ചിതറി പോകുന്നതാണ്. ഇരാവാനതു മനസ്സില്ലാ മനസാലെ സമ്മതിക്കുകയും ചെയ്തു.

അങ്ങനെ മഹാഭാരത യുദ്ധമായി. യുദ്ധകളത്തിൽ വെറും കാഴ്ചക്കാരനെ പോലെയിരിക്കേണ്ടി വന്നു ഇരാവാൻ. കുരുക്ഷേത്രയുദ്ധം എട്ടാംനാൾ; അലംബുസൻ എന്ന മായാവിദ്യകൾ കരസ്ഥമാക്കിയ ദുര്യോധന സുഹൃത്തിനുമുൻപിൽ പാണ്ഡവസൈന്യം ക്ഷീണിതരായി. അർജ്ജുനൻ പോലും അലംബുസന്റെ മുൻപിൽ പലപ്പോഴും പരാജിതനായി ക്ഷീണിച്ച് തേർത്തട്ടിൽ ഇരുന്നു. ഇതുകണ്ട്., അങ്ങനെയല്ല അച്ഛാ ഇങ്ങനെവേണം അവനെ എതിർക്കാൻ എന്ന് തന്റെ ശാപം മറന്നു പാവം വിളിച്ചുപറഞ്ഞു. ഒരു നിമിഷം അവൻ തന്നെതന്നെ മറന്നു യുദ്ധത്തിൽ ലയിച്ചുപോയി.

പിന്നീട് അതുമനസ്സിലാക്കിയെങ്കിലും തന്റെ ജീവിതം നാളെ സൂര്യോദയം വരെയുണ്ടാവുകയുള്ളു മുൻകൂട്ടി കണ്ട് അലംബുസനെതിരായി അച്ഛനെ സഹായിച്ചു യുദ്ധം  ചെയ്തു ആ ധീരയോദ്ധാവ്. നിൽക്കക്കള്ളിയില്ലാതെ അലംബുസൻ പിന്തിരിഞ്ഞോടിയത്രെ. പിറ്റേന്ന് അലംബുസൻ നിരവധി പരിക്കുകളോടെ യുദ്ധത്തിനു വീണ്ടുവന്നെങ്കിലും അവനു കൂടുതൽ യുദ്ധം ചെയ്യാനാവാതെ വരുകയും ഘടോൽക്കചൻ അവനെ വീണ്ടും യുദ്ധഭൂമിയിൽനിന്നും ഓടിച്ചുവിടുകയും ചെയ്തു. കുരുക്ഷേത്രയുദ്ധം തുടങ്ങി ഒൻപതാം നാൾ സൂര്യോദയത്തിനു മുൻപ് അവൻ മരിച്ചുവീണു. ന്. യുദ്ധം മുറുകി വന്നപ്പോൾ എപ്പൊഴൊ പ്രതിസന്ധിയിലായ അർജുനനെ, അവസരങ്ങൾ ഒരു പാടു നിഷ്ഫലമാക്കി കളയുന്ന അർജുനനെ കണ്ടപ്പോൾ, ഇരാവാൻ തന്നെ തന്നെ മറന്നു, കോപത്താൽ ഈ വിധം പറഞ്ഞു. "ഈ അച്ഛനെന്താണീ കാണിക്കുന്നത് ???"

ഇരാവാൻ തല തകർന്നു തൽക്ഷണം മരണപ്പെട്ടു. പിന്നെയും വളരെ നാളുകൾ കഴിഞ്ഞാണ് മഹാഭാരത യുദ്ധം അവസാനിച്ചത്.

@@@@@@@@!@@@@@@@@@@

രാവണൻ



രാമായണത്തിലെ ഒരു കഥാപാത്രമാണ്‌ രാവണൻ. ഐതിഹ്യപ്രകാരം രാവണൻ പുരാതനകാലത്ത് ലങ്ക ഭരിച്ചിരുന്ന രാക്ഷസ ചക്രവർത്തി ആയിരുന്നു. രാമായണത്തിലെ പ്രധാന പ്രതിനായകൻ രാവണനാണ്.
ബ്രഹ്മാവിന്റെ മാനസപുത്രൻമാരായ സനത്കുമാരൻമാർ ഒരിക്കൽ വൈകുണ്ഠം സന്ദർശിച്ചപ്പോൾ വിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തുകയും ഇതിൽ കോപിച്ച്‌ സനത്‌ കുമാരൻമാർ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജൻമങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവർ അരുളിചെയ്തു. ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജൻമം ശിശുപാലനും ദന്തവക്ത്രനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.
രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകൾ രാവണന് "ദശമുഖൻ" (दशमुख, പത്തു മുഖങ്ങൾ ഉള്ളയാൾ), "ദശഗ്രീവൻ" (दशग्रीव, പത്തു കഴുത്തുകൾ ഉള്ളയാൾ), "ദശകണ്ഠൻ" (दशकण्ठ, പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ) എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് - ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.
വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണൻ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.
രാവണൻ വൈശ്രവന്റെ മക്കളിൽ ഏറ്റവും മൂത്തയാൾ ആയിരുന്നു. ജനനസമയത്ത് രാവണന് ദശാനനൻ/ദശഗ്രീവൻ എന്നീ‍ പേരുകൾ നൽകപ്പെട്ടു - പത്തു തലകളുമായി ആണ് രാവണൻ ജനിച്ചത് (ചില കഥകൾ അനുസരിച്ച് ജനനസമയത്ത് പിതാവ് നൽകിയ ഒരു പളുങ്കുമാലയിൽ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകൾ വന്നത്. മറ്റു ചില കഥകളിൽ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്).
രാവണന്റെ സഹോദരർ വിഭീഷണനും കുംഭകർണ്ണനും ആയിരുന്നു. തായ്‌വഴിയായി രാവണൻ മാരീചന്റെയും സുബാഹുവിന്റെയും ബന്ധക്കാരൻ ആയിരുന്നു. കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു (മീൻപോലെയുള്ള കണ്ണുകൾ ഉള്ളവൾ) പിൽക്കാലത്ത് ശൂർപ്പണഖ (കൂർത്ത നഖങ്ങൾ ഉള്ളവൾ) എന്നപേരിൽ കുപ്രസിദ്ധയായത് മീനാക്ഷിയാണ്
രാവണൻ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വൈശ്രവൻ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവന്റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച വീണാ വാദകനും ആയിരുന്നു രാവണൻ. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്. രാവണൻ ദൈത്യരുടെ സദ്ഗുണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു.
രാവണൻ തന്റെ മുത്തച്ഛനായ സുമാലിയെ പുറത്താക്കി സൈന്യത്തിന്റെ ആധിപത്യം ഏറ്റെടുത്തു സ്വയം രാജാവായി പിന്നെ ലങ്ക പിടിച്ചടക്കി. ലങ്ക എന്ന ദ്വീപ് വിശ്വകർമാവ് കുബേരന് വേണ്ടി നിർമിച്ചതാണ്.രാവണൻ കുബേരനോട് ലങ്ക മൊത്തത്തിൽ വേണമെന്ന്‌ പറഞ്ഞു. രാവണനെ തോല്പിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ കുബേരൻ അതിനു സമ്മതിക്കുകയെ വഴിയുണ്ടാരുന്നുള്ളു. രാവണൻ നല്ലൊരു ഭരണകർത്താവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലങ്കയിൽ പട്ടിണി എന്തെന്ന് പ്രജകൾ അറിഞ്ഞിട്ടില്ല.വർഷങ്ങൾ നിണ്ടു നിൽക്കുന്ന ബ്രഹ്മതപസ്യ.എ സമയത്ത് അദ്ദേഹംതന്റെ ശിരസ് 10തവണ ബ്രഹ്മാവിന് സമർപിച്ചു ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നു അങ്ങനെ പത്താം തവണ ശിരസു അർപിക്കാൻ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാൻ പറയുകയും ചെയ്തു.രാവണൻ അമരത്വം ആണ് വരമായി ചോദിച്ചതു,എന്നാൽ ബ്രഹ്മാവ് അത് നിരസിച്ചു.പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത വരമായി നൽകി അത് അദ്ദേഹത്തിന്റെ പൊക്കിൾ കോടിക്ക് താഴെ ശുക്ഷിച്ചു അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആർക്കും വധിക്കാൻ കഴിയില്ല എന്ന വരം നൽകി. തന്നെ ഈശ്വരൻമാരായ ആർക്കം കൊല്ലാൻ കഴിയരുത് എന്ന് വരം കൂടി രാവണൻ അവശ്യ പെട്ടു .എന്നാൽ മനുഷ്യനെ അതിൽ ഉൾപെടുത്താൻ രാവണൻ മറന്നു പോയി,രാമൻറെ മനുഷ്യജന്മമാണ് രാവണനെ വധിച്ചത്. പത്തു തലയുടെ ശക്തിയും നൽകി രാവണനെ ബ്രഹ്മാവ് അനുഗ്രഹിച്ചു.

@@@@@@@@@@@@@@@@@#

വിഭീഷണൻ


രാവണന്റെ ഇളയസഹോദരനാണ്  വിഭീഷണൻ.വിശ്രവസ്സിന്റേയും കൈകസിയുടേയും പുത്രൻ.

അസുരനായിരുന്നെങ്കിലും ഉറച്ച വിഷ്ണുഭക്തനായിരുന്നു അദ്ദേഹം. സഹോദരന്മാരോടൊപ്പം അദ്ദേഹവും ബ്രഹ്മാവിനെ തപസ്സ് ചെയ്തു. ധർമ്മിഷ്ഠനായി ജീവിക്കുക എന്ന വരമാണ് അദ്ദേഹം വാങ്ങിയത്. രാവണൻ ലങ്കാധിപനായി താമസിച്ചപ്പോൾ വിഭീഷണനും ലങ്കയിൽ താമസിച്ചു. ശൈലൂഷൻ എന്ന ഗന്ധർവ്വന്റെ പുത്രി സരമയെ അദ്ദേഹം വിവാഹം ചെയ്തു.
     
*ഹനുമാന്റെ ലങ്കാദഹന സമയം ഹനുമാനെ വധിക്കാൻ രാവണൻ ഒരുങ്ങിയെങ്കിലും ദൂതനെ വധിക്കരുതെന്ന് പറഞ്ഞ് വിഭീഷണൻ രാവണനെ തടഞ്ഞു* (നേരത്തേ കുബേര ദൂതനെ രാവണൻ വധിച്ചിട്ടുണ്ട്. വീണ്ടും ദൂതവധം നല്ലതല്ല എന്ന് സാരം) അതിന് പ്രത്യുപകാരമായി ലങ്ക ദഹിപ്പിച്ചപ്പോൾ ഹനുമാൻ വിഭീഷണഭവനം ഒഴിവാക്കി.
      
പിന്നീട് സീതയെ രാമനെ തിരിച്ചേൽപ്പിക്കണമെന്ന വിഷയത്തിൽ രാവണൻ വിഭീഷണനെ ഭൽസിക്കുകയും ലങ്കയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. 

*പിന്നീട് വിഭീഷണൻ ശ്രീരാമപക്ഷത്തെത്തുകയും രാവണൻ ജീവിച്ചിരിക്കെ തന്നെ ലങ്കാധിപനായി ത്തീരുകയും ചെയ്തു*. 

ലങ്കയിലെ പല രാഷ്ട്രീയ തീരുമാനങ്ങളും ഇദ്ദേഹം രാമനെ ധരിപ്പിച്ചു.രാവണ ചാരന്മാരായ ശുകസാരണന്മാരെ വെളിച്ചത്തു കൊണ്ടുവന്നു. യുദ്ധഘട്ടത്തിലുള്ള പല വിഷമാവസ്ഥയിലും രാമനെ സഹായിച്ചു.രാവണവധാനന്തരം  ഔദ്യോഗികമായി ലങ്കാധിപനായിത്തീർന്നു.
      
ശ്രീരാമന്റെ അശ്വമേധയാഗത്തിൽ ധനകാര്യഭരണം വിഭീഷണൻ നന്നായി നിർവ്വഹിച്ചു

@@@@@@@@@@@@@@@@

ഗോകര്‍ണ്ണൻ




ശിവന്റെ അവതാരം. ഏഴാമത്തെവരാഹകൽപ്പത്തിൽ ശിവൻ ഗോകർണ്ണനായി അവതരിച്ചു. അന്ന്അദ്ദേഹത്തിന് കശ്യപൻ, ഉശനസ്, ച്യവൻ, ബ്രഹസ്പതി എന്നീനാലുപുത്രന്മാർ ഉണ്ടായിരുന്നതായും ശിവപുരാണത്തിൽകാണുന്നു.
ബ്രഹ്മാവ് സൃഷ്ടിക്കുവേണ്ടിയുള്ള ശക്തി സമ്പാദിക്കുന്നതിനായി തപസ്സിരുന്നു. അനേകകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽനിന്ന് തേജോരൂപിയായി പരമേശ്വരൻ വെളിയിൽവന്നു. ബ്രഹ്മാവ് അദ്ദേഹത്തെ വന്ദിച്ചിട്ട് ‘‘അവിടുന്നുതന്നെ സൃഷ്ടികർമ്മംനടത്തുക‘‘ എന്ന്അഭിപ്രായപ്പെട്ടു. പരമശിവൻ അതുസമ്മതിച്ച് പാതാളത്തിൽപോയി സമാധിയിരുന്നു. കാലങ്ങൾ വളരെ കഴിഞ്ഞു. പരമശിവനെ കാണായ്കയാൽ ബ്രഹ്മാവുതന്നെ സൃഷ്ടി ആരംഭിച്ചു.
സമാധയിൽനിന്നുണർന്ന ശിവൻ ദിവ്യചക്ഷസ്സുകൊണ്ട് ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് ബ്രഹ്മാവിനെ ശിക്ഷിക്കുന്നതിനായി പാതാളത്തിൽനിന്നും പുറപ്പെട്ടു. അപ്പോൾ മുകളിൽഭൂമി കറങ്ങിക്കൊണ്ടിക്കുകയാണ്. പരമശിവൻ ഭൂമിദേവിയോട് വഴിവിട്ടുമാറിനിൽക്കുവാനാവശ്യപ്പെട്ടു. ഭൂമിദേവി അതിനുവഴങ്ങാതെ പരമശിവനോട് അണിമാദികളായ അൈഷ്ടശ്വര്യങ്ങളുള്ള അവിടുന്ന് സൂക്ഷ്മരൂപികളായ എന്റെ ഒരു കർണ്ണത്തിൽകൂടി കയറി മറുകർണ്ണത്തിലൂടെ ഇറങ്ങിക്കൊള്ളുക എന്നുപറഞ്ഞു.
പരമശിവന് അതുശരിയാണെന്ന് തോന്നി. അങ്ങനെത്തന്നെ പ്രവൃത്തിച്ചു. ഗോവെന്നുള്ളതിന് ഭൂമിദേവിഎന്നും അർത്ഥമുണ്ടല്ലോ. ചുരുക്കത്തിൽ എവിടെ വച്ചാണോ ശിവൻ ഗോവിന്റെ (ഭൂമിയുടെ) കർണ്ണത്തിൽകൂടി കയറി ഇറങ്ങിയത് അവിടം പിൽക്കാലത്ത് ഗോകർണ്ണമായി. പരമശിവൻ നേരെ കൈലാസത്തിലേയ്ക്ക് പോയി.
ഗോകർണ്ണത്തിൽ പരമശിവന്റെ ആത്മലിംഗമാണ് പ്രതിഷ്ഠച്ചിരിക്കുന്നത്. രാവണമാതാവായ കൈകസി മണൽകൊണ്ടുണ്ടാക്കി പൂജിച്ചുവന്ന ശിവലിംഗം തിരമാല കയറി അടിച്ചു നശിപ്പിക്കയാൽ അവൾ ദുഃഖിതയായി. രാവണൻ ഇതറിഞ്ഞ് പരമശിവന്റെ ആത്മലിംഗം തന്നെ കൊണ്ടുവന്ന് അമ്മയ്ക്ക് നൽകാമെന്നുപറഞ്ഞു. അതിനായി കൈലാസത്തിലേയ്ക്ക് പോയി. നാരദൻ ഇതറിഞ്ഞ് ദേവേന്ദ്രന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു.
രാവണൻ പരമശിവനിൽനിന്ന് ആത്മലിംഗംവാങ്ങി ലങ്കയിൽകൊണ്ടുപോയി പ്രതിഷ്ഠിക്കാൻ നിശ്ചയിച്ചിരിക്കയാണ്. അവൻ കൈലാസത്തിലേയ്ക്ക് ഇതുവഴി പോയിട്ടുണ്ട്. ആത്മലിംഗം വാങ്ങി ലങ്കയിൽകൊണ്ടുപോയി സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ അവനെ ജയിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് വേണ്ടത് ഉടനടി പ്രവർത്തിക്കുക എന്നു പറഞ്ഞിട്ടുപോയി.

രാവണൻ കൈലാസത്തിൽ എത്തുന്നതിന് മുമ്പുതന്നെ രാവണന് ആത്മലിംഗംകൊടുക്കരുതെന്ന് പറയുന്നതിനായി ദേവേന്ദ്രനും വിഷ്ണുവും മറ്റുുദേവന്മാരും അതിവേഗത്തിൽ പുറപ്പെട്ട് കൈലാസത്തിലെത്തി. അപ്പോഴേക്കും രാവണൻ പരമശിവനെ തൃപ്തിപ്പെടുത്തി ആത്മലിംഗവും വാങ്ങിക്കൊണ്ട് പോയിക്കഴിഞ്ഞിരിക്കുന്നു. പരമശിവൻ അവരോടു പറഞ്ഞു. അതിവേഗത്തിൽ പുറപ്പെട്ടാൽ രാവണനെ വഴിക്കുകാണാം. ആത്മഗലിംഗം അവനോടുവാങ്ങി തറയിൽവയ്ക്കണം. അതവിടെ ഉറച്ചിരുന്നുകൊള്ളും. ആ സ്ഥലവും പുണ്യഭൂമിയായിത്തീരും. പിന്നീടവരവിടെ നിന്നില്ല. അതിവേഗത്തിൽ പുറപ്പെട്ട് ഗോകർണ്ണത്തിൽ വച്ച് അവർ രാവണനെകണ്ടു.
ഉടനടി വിഷ്ണുവിന്റെ ഉപദേശപ്രകാരം ഗണപതി ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽചെന്ന് രാവണനെ സമീപിക്കുകയും രാവണൻ ആത്മലിംഗം ബ്രഹ്മചാരിയുടെ കൈയിൽകൊടുത്ത് തറയിൽവയ്ക്കരുതെന്ന ചട്ടംകെട്ടിയിട്ട് സന്ധ്യാവന്ദനത്തിനായി സമുദ്രത്തിലേയ്ക്ക് പോവുകയുംചെയ്തു. ആ സമയത്ത് ഗണപതി അതുതാഴെവച്ചു. രാവണൻ വന്നുനോക്കുമ്പോൾ ആത്മലിംഗം തറയിൽ ഇരിക്കുകയാണ്. ഇതുകണ്ട് രാവണൻ ഗണപതിയുടെ തലയ്ക്ക് ഒരു കിഴുക്കുകൊടുത്തു. എന്നിട്ട് അത് പിഴുതെടുക്കാൻ വളരെ പണിപ്പെട്ടു. ഒരുഫലം ഉണ്ടായില്ല.
ഇത്രബലമോ ഈ ഈശ്വരന് എന്നു പറഞ്ഞുകൊണ്ട് അവൻ അതു മൂടിയിരുന്ന പട്ടു വലിച്ചെടുത്ത് നാലായിക്കീറി നാലുദിക്കിലേയ്ക്കും വലിച്ചെറിഞ്ഞു. അതുചെന്നുവീണസ്ഥലങ്ങളിലെല്ലാം ഓരോശിവലിംഗങ്ങൾകൂടി ഉണ്ടായി. അങ്ങനെ ഗോകർണ്ണത്തിലിപ്പോൾ പഞ്ചലിംഗങ്ങളാണ് ഉള്ളത്. രാവണന്റെ കിഴുക്കുകൊണ്ടതിനാൽ തലകുഴിഞ്ഞമട്ടിലുള്ള ഒരുഗണപതിയും ഗോകർണ്ണത്തുകാണാം.


#############################

കുംഭകർണ്ണൻ


ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ ഒരു രാക്ഷസനായ കുംഭകർണ്ണൻരാക്ഷസരാജാവായ രാവണന്റെ നേരെ ഇളയ സഹോദരനാണ്. അതിബൃഹത്തായ ശരീരവും, ഒരിക്കലും തീരാത്ത വിശപ്പും കൊണ്ട് നടക്കുന്ന കഥാപാത്രമായ കുംഭകർണ്ണൻ തന്റെ ശക്തിപ്രകടനത്തിന്റെ ഭാഗമായി പല ഹൈന്ദവസന്യാസികളേയും കൊന്നിട്ടുണ്ടെങ്കിൽ പോലും, ഒരു നല്ല വ്യക്തിത്വമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി വരം ആവശ്യപ്പെട്ട സമയത്ത് സരസ്വതീദേവിയാൽ കുംഭകർണ്ണന്റെ നാവ് കെട്ടിയിടപ്പെട്ടു. അതിനാൽ, ഇന്ദ്രന്റെസിംഹാസനമായ ഇന്ദ്രാസനംആവശ്യപ്പെടാനിരുന്ന കുംഭകർണ്ണന്റെ നാവിൽ നിന്നും നിദ്രാസനം അഥവാ അനന്തമായ ഉറക്കം എന്ന ആവശ്യമാണ് പുറത്തുവന്നത്. ഉടനെ ബ്രഹ്മാവ് വരം നൽകുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ രാവണൻ സത്യത്തുൽ ശാപമായ ഈ വരം തിരിച്ചെടുക്കാൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ കുംഭകർണ്ണൻ ആറ്‌ മാസം ഉറങ്ങുകയും, അടുത്ത ആറ്‌ മാസം തീരാത്ത വിശപ്പുമായി, മനുഷ്യരെയടക്കം, മുന്നിൽ കാണുന്നതെന്തിനെയും തിന്നുതീർക്കുകയും ചെയ്യുന്ന രാക്ഷസനാ‍യി.

രാമായണയുദ്ധസമയത്ത് രാവണൻ ശ്രീരാമനാലും രാമസേനയാലും അപമാനിക്കപ്പെട്ടു. തന്റെ സഹോദരന്റെ സാന്നിധ്യം ആവശ്യമാണെന്നു തോന്നിയ രാവണൻ, വളരെയധികം ക്ലേശിച്ചാണെങ്കിലും, ഉറക്കത്തിലായിരുന്ന കുംഭകർണ്ണനെ ഉണർത്തി. പക്ഷേ രാമ-രാവണയുദ്ധത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കിയ കുംഭകർണ്ണൻ, തെറ്റ് രാവണന്റെ ഭാഗത്താ‍ണെന്ന് രാവണനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണുണ്ടായാത്.എന്നാൽ കഥകൾ കേട്ട കുംഭകർണ്ണൻ പൂർണ്ണമനസ്സോടെ രാവണപക്ഷത്ത് ചേരുകയാണ് ഉണ്ടായത് എന്നും പറയപ്പെടുന്നു
ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ്
 എങ്ങനെയാണെങ്കിലും, തന്റെ സഹോദരനോടുള്ള വിശ്വസ്തത മൂലം, കുംഭകർണ്ണൻ രാവണനോടൊപ്പം യുദ്ധം ചെയ്യാൻ തീരുമാനിച്ചു. മദ്യലഹരിയിൻ ഉൻ‌മത്തനായ കുംഭകർണ്ണൻ യുദ്ധഭൂമിയിൽ ചെന്ന് ശ്രീരാമസേനയെ ആക്രമിച്ച് വൻ‌നാശങ്ങൾ വരുത്തി. ഇതിനുപുറമേ ഹനുമാനെ മുറിവേൽ‌പ്പിക്കുകയും, സുഗ്രീവനെപ്രഹരിച്ച് ബോധംകെടുത്തി യുദ്ധത്തടവുകാരനാ‍യി എടുക്കുകയും ചെയ്തെങ്കിലും അവസാനം കുംഭകർണ്ണൻ ശ്രീരാമനാൽ കൊല്ലപ്പെട്ടു. കുംഭകർണ്ണന്റെ മരണവിവരം അറിഞ്ഞ് തളർന്നുപോയ രാവണൻ തനിക്ക് നാശം സംഭവിച്ചു കഴിഞതായി പ്രഖ്യാപിക്കുകയുണ്ടായി. കുംഭകർണ്ണന്റെ രണ്ട് പുത്രന്മാരായ കുംഭനും, നികുംഭനും തങ്ങളുടെ പിതാവിനെപ്പോലെ രാമനെതിരെ യുദ്ധം ചെയ്യുകയും മരണം വരിക്കുകയും ചെയ്തു.
രാമായണത്തിലെ ഏറ്റവും താല്പര്യമുണർത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് കുംഭകർണ്ണൻ. രാമായണത്തിലെ ഭൂരിപക്ഷം കഥാപാത്രങ്ങളും ഒന്നുകിൽ സദ്‌ഗുണത്തെയോ, അല്ലെങ്കിൽ ദുർ‌ഗുണത്തെയോ പൂർണ്ണമായും ഉൾക്കൊള്ളുമ്പോൾ, രണ്ട് ഗുണത്തേയും അനുകൂലിക്കുന്ന സങ്കീർണ്ണമായ പ്രതിരൂപമാണ് കുംഭകർണ്ണന്റേത്. രാവണന്റെ തെറ്റുകളും അധർമ്മങ്ങളും മനസ്സിലാക്കി ചൂണ്ടിക്കാണിക്കുകയും, ചിലപ്പോഴൊക്കെ അതിൽ ഇടപെടുകയും മദ്ധ്യസ്ഥത വഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, തന്റെ ഉള്ളിലെ പോരാളിയുടെ നീതിശാസ്ത്രം പലപ്പോഴും രാവണനെ തുറന്നെതിർക്കുന്നതിൽ നിന്നും കുംഭകർണ്ണനെ വിലക്കി. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും യുദ്ധം ചെയ്യാൻ നിർബന്ധിതനായ കുംഭകർണ്ണൻ അവസാനം ശ്രീരാമന്റെ കൈകളാൽ കൊല്ലപ്പെട്ട് മോക്ഷം നേടി.

        
@@@@@@@@@@@@@@@@

  ഗുരു-ശിഷ്യ ബന്ധം
         

അവധൂതനായിരുന്ന നാറാണത്തുഭ്രാന്തനെ ഒരിക്കല്‍ ഒരു സാധാരണക്കാരൻ സമീപിച്ചുകൊണ്ട് ഇങ്ങിനെ  പറഞ്ഞു .“അങ്ങയുടെ ശിഷ്യനായി എന്നെ സ്വീകരിക്കണം” എന്ന്. അപേക്ഷിക്കുക മാത്രമല്ല ചെയ്തത് . നാറാണത്തുഭ്രാന്തനെ പിന്തുടര്‍ന്നു നടക്കാനും തുടങ്ങി. പക്ഷേ, അവധൂതനും ആത്മജ്ഞാനിയുമായ നാറാണത്ത് ശിഷ്യനെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. എങ്കിലും തന്നെ പിന്തുടര്‍ന്നുകൊള്ളുവാന്‍ അദ്ദേഹം അയാളെ അനുവദിച്ചു. നാറാണത്തുഭ്രാന്തന്‍ വിശ്രമമില്ലാതെ നടന്നു. എപ്പോഴും നടത്തം മാത്രം. ഒരു ക്ഷീണവുമില്ല.

ദിവസങ്ങളോളം ആഹാരംപോലും കഴിക്കാതെ അലഞ്ഞു നടക്കും. പലപ്പോഴും ജലപാനം പോലുമില്ല. സംസാരിക്കാറില്ല, ഉറക്കവുമില്ല. ശിഷ്യനാകാന്‍ എത്തിയ ആള്‍ വിഷമത്തിലായി. നാറാണത്തുഭ്രാന്തന്റെ ഒപ്പം നടെന്നത്താന്‍കൂടി പലപ്പോഴും അയാള്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ അവശനായി അയാള്‍ പറഞ്ഞു: “ഇങ്ങനെ ആഹാരം കഴിക്കാതെയും ജലപാനം ഇല്ലാതെയും നടന്നാല്‍ ഞാന്‍ മരിച്ചു പോകും.” ഇതിന് നാറാണത്തുഭ്രാന്തന്‍ മറുപടിയൊന്നും പറഞ്ഞില്ല. അതിനിടയ്ക്ക് ഒരു പറയന്‍ നാറാണത്തുഭ്രാന്തനെ തന്റെ കുടിയിലേക്ക് ക്ഷണിച്ചു. അയാള്‍ നല്‍കിയ മദ്യം കഴിക്കുകയും ചെയ്തു. ഇതു കണ്ടിട്ട്, ശിഷ്യനാകാന്‍ എത്തിയ ആളും മദ്യം കുടിച്ചു.

കുറച്ചു കഴിഞ്ഞ് അവര്‍ ഒരു കൊല്ലന്റെ ആലയിലെത്തി. അവിടെ ലോഹം ഉരുക്കി വെച്ചിരിക്കുകയായിരുന്നു. അവിടേക്കു ചെന്ന നാറാണത്തുഭ്രാന്തന്‍ തിളച്ച ഈയം കൈയിലെടുത്തു കോരി കുടിക്കുവാന്‍ തുടങ്ങി. എന്നിട്ട് പിന്നാലെ വന്ന ആളിനെ നോക്കി പറഞ്ഞു: “സാധിക്കുമെങ്കില്‍ ഈ തിളച്ച ഈയവും കുടിച്ചു കൊള്ളൂ…” ഈ രംഗം കണ്ടു ഭയന്ന അയാള്‍ പിന്തിരിഞ്ഞ് ഓടിക്കളഞ്ഞു. ഗുരു ചെയ്യുന്നതില്‍ തനിക്ക് സൗകര്യമുള്ളവ മാത്രം അനുകരിക്കുകയാണ് ഈ ശിഷ്യന്‍ ചെയ്തത്. തന്റെ പരിമിതികള്‍ മനസ്സിലായപ്പോള്‍ ഗുരുവിനെ വിട്ടുപോവുകയും ചെയ്തു.

ഗുരുവിനെ അനുകരിക്കുക എളുപ്പമാണെന്ന് തോന്നാം. എന്നാല്‍ ഗുരുവിനെ അനുസരിക്കുകയും ഗുരുവില്‍നിന്ന് ത്യാഗം, ക്ഷമ, സ്‌നേഹം, ദയ, വിനയം തുടങ്ങിയ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് ഒരു യഥാര്‍ഥ ശിഷ്യന്‍ ചെയ്യേണ്ടത്.  ഗുരു- ശിഷ്യ ബന്ധം കേവലം ആധ്യാത്മിക തലത്തിലുള്ളതാണ്. ഗുരു മുമുക്ഷുവിന്  ആധ്യാത്മിക മാര്‍ഗനിര്‍ദേശം നല്‍കി അയാളെ ശിഷ്യന്‍ എന്ന നില വരെയും പിന്നീടു മോക്ഷം വരെയും എത്തിക്കുന്നു. അതുകൊണ്ട് ഗുരു-ശിഷ്യ ബന്ധം ഏറ്റവും പവിത്രമായ ബന്ധമാകുന്നു. ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല .ശിഷ്യന്റെ സുരക്ഷിതത്വം, അതു മാത്രമാണ്‌ ഗുരുക്കന്മാരുടെ ലക്ഷ്യം. യഥാര്‍ത്ഥ വഴികാട്ടിയാണ്‌ ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോട്‌ നിറഞ്ഞ സ്നേഹം മാത്രമാണ്‌ ഗുരുവിനുള്ളത്‌. സ്വയം കഷ്ടപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നത്‌ കാണുവാനാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌. ഉത്തമ ഗുരു യഥാര്‍ത്ഥ മാതാവ്‌ കൂടിയാണ് 

അഭിപ്രായങ്ങള്‍

ഒരു നിമിഷം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ

ശക്തിപീഠങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ജൈനതീര്‍ഥാടനഗ്രാമമായ പാലിത്താന

മഹാവിഷ്‌ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും

പാലന്തായികണ്ണൻ