വിഷുകണി ഒരുക്കാൻ അറിയാത്തവർക്കായി

 വിഷുകണി ഒരുക്കാൻ അറിയാത്തവർക്കായി..ആവശ്യമായ ദ്രവ്യങ്ങൾ..

                               



1.നിലവിളക്ക് 

2.ഓട്ടുരുളി

3.ഉണക്കലരി

4.നെല്ല് 

5.നാളികേരം 

6.സ്വർണ്ണ നിറമുള്ള കണിവെള്ളരി

7.ചക്ക 

8.മാങ്ങ, മാമ്പഴം

9.കദളിപ്പഴം

10.വാൽക്കണ്ണാടി

11.കൃഷ്ണവിഗ്രഹം

12.കണിക്കൊന്ന പൂവ്

13.എള്ളെണ്ണ(വിളക്കെണ്ണ പാടില്ല)

14.തിരി

15.കോടിമുണ്ട്

16.ഗ്രന്ഥം

17.നാണയങ്ങൾ 

18.സ്വർണ്ണം 

19.കുങ്കുമം 

20.കണ്മഷി

21.വെറ്റില

22.അടക്ക

23.ഓട്ടുകിണ്ടി

24.വെള്ളം 


വിഷുകണി ഒരുക്കേണ്ട വിധം.


കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്..പ്രാദേശികമായ ചില വ്യത്യാസങ്ങൾ കാണും 

തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ. ഓട്ടുരുളിയിൽ കണിയൊരുക്കണം, ഉരുളിയും തേച്ച് വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്ത് പകുതിയോളം നിറക്കുക.ഇതിൽ നാളികേരമുറി വെയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവ് ചിലയിടങ്ങളിൽ ഉണ്ട്. കണിവെള്ളരി ഇതിനൊപ്പം വെയ്ക്കണം.ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വെയ്ക്കേണ്ടത്.ചക്ക ഗണപതി യുടെ ഇഷ്ടഭക്ഷണമാണെന്ന് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യൻ കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.ഇത്രയുമായാൽ വാൽക്കണ്ണാടിവെയ്കാം.ഭഗവതിയുടെ സ്ഥാനമാണ് വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്.കൃഷ്ണവിഗ്രഹം ഇതിനടുത്ത് വെയ്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.തൊട്ടടുത്തുള്ള താലത്തിൽ കോടിമുണ്ടും,ഗ്രന്ഥവും,നാണയത്തുട്ടുകളും,സ്വർണ്ണവും വെയ്ക്കണം. കുങ്കുമചെപ്പും,കണ്മഷിക്കൂട്ടും ഇതിനൊപ്പം വെയ്ക്കുന്നവരുണ്ട്.നാണയത്തുട്ടുകൾ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വെയ്ക്കാൻ.ലക്ഷ്മിയുടെ പ്രതീകമാണു സ്വർണ്ണവും നാണയങ്ങളും.ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവെയ്ക്കണം.പച്ചക്കറി വിത്തുകൾ വയ്ക്കുന്നതും നല്ലത് ആണ്.കണിക്കണ്ടശേഷം ഈ വിത്തുകൾ വിതയ്കുന്ന പതിവ് ചിലയിടങ്ങളിൽ ഇപ്പോഴും ഉണ്ട് . ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

അഭിപ്രായങ്ങള്‍

ഒരു നിമിഷം

പത്താമുദയം

പാലന്തായികണ്ണൻ

ബലിതർപ്പണം ചെയ്യുന്നതെന്തിന്

ക്ഷേത്രാചാരം

പൂരക്കളി