പോസ്റ്റുകള്‍
2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
സ്വാമിവിവേകാനന്ദൻ - ജന്മദിനം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ

സ്വാമിവിവേകാനന്ദൻ - ജന്മദിനം സ്വാമി വിവേകാനന്ദൻ (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻപ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാ...
തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ

തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടം തീയ്യ സമുദായത്തിന്റെ നാല് കഴകങ്ങളിൽ ഒന്നായ തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിൽ 24 സംവത്സരങ്ങളുടെ ഇടവേളക്ക് ശേഷം 2025 March 5 മുതൽ 12 വരെ പെരുങ്കളിയാട്ട മഹോത്സവം.രണദേവതയായ പടക്കെത്തി ഭഗവതിയും ആര്യരാജപുത്രി പൂമാലികയും മുഖ്യ കഴകിമാരായി വാഴുന്ന ഇവിടെ നൂറിലേറെ തെയ്യക്കോലങ്ങൾ കെട്ടിയാടും.പ്രധാനമായും 5 അവകാശികളാണ് ഉള്ളത്. തെക്കുംകര കർണമൂർത്തി,കരിവെള്ളൂർ ഇളയ മണക്കാടൻ,കിണാവൂർ നേണിക്കം,തൃക്കരിപ്പൂർ പെരുമലയൻ, വേലൻ.. രാമവില്യം കഴകം ഗൂഗിൾ മാപ്പ് റൂട്ട് https://maps.app.goo.gl/vWKD8J89EzR1Ujyr9 കളിയാട്ട ദിനങ്ങളിൽ അരങ്ങിലെത്തുന്ന പ്രധാന തെയ്യങ്ങൾ 1 പടക്കെത്തി ഭഗവതി 2 ആര്യക്കര ഭഗവതി 3 പൂമാരുതൻ 4 വിഷ്ണുമൂർത്തി 5 രക്തചാമുണ്ഡി 6 അങ്കക്കുളങ്ങര ഭഗവതി 7 ഉച്ചൂളിക്കടവത്ത് ഭഗവതി 8 കല്ലങ്കര ചാമുണ്ഡി 9 തൂവക്കാളി 10 നാഗപോതി 11 കളിക്കതിറകൾ 12 പുലിമകൾ 13 ഒളിമകൾ 14 വല്ലാർ കുളങ്ങര ഭഗവതി 15 മണാളൻ 16 മണവാട്ടി 17 കരിമകൾ 18 നാഗത്താൻ ദൈവം 19 നാഗരാജൻ 20 നാഗകന്നി 21 കുണ്ടോർ ചാമുണ്ഡി 22 കുറത്തി 23 വടിയൻ ദൈവം 24 വട്ടിപ്പൂതം 25 പ...