ഒരു നിമിഷം
പൂരക്കളി
പൂരക്കളി നാലു വേദങ്ങളുടെയും ആറുശാസ്ത്രങ്ങളുടെയും 64 കലകൾ 96 തത്വങ്ങൾ എന്നിവയുടെ പൊരുൾ അടങ്ങിയതും ശ്രുതിയിൽ രൂപം കൊണ്ടും സപ്തസ്വരങ്ങളിൽ അധിഷ്ഠിതമായ രാഗങ്ങളോട് കൂടിയതും പ്രാസങ്ങളും നടനക്രമങ്ങളും ചേർന്നതും കളരിയിലെ ചുവടുകൾ ചേർന്നതുമായ അതുല്യ അനുഷ്ഠാനമാണു പൂരക്കളി. തീയ്യസമുദായത്തിന്റെ കഴകങ്ങളിൽ പ്രസിദ്ധമായ രാമവില്ല്യം കഴകത്തിൽ പരശുരാമനാൽ ദിവ്യനു (തീയ്യനു) ഉപദേശിക്കപ്പെട്ട വസന്തദീപമെന്ന പൂരം ഉദയസൂര്യന്റെ രശ്മികളെന്നവണ്ണം രാമവില്ല്യത്തിനു ചുറ്റും പ്രചരിച്ച് മലനാട് നിറഞ്ഞ് നിൽക്കുന്നു. ഐതിഹ്യം ▪▪▪▪ പരശുരാമൻ പയ്യന്നൂരിൽ എത്തി പയ്യന്നൂർ പെരുമാളെ ദർശ്ശിക്കാനൊരുങ്ങി. കയ്യിലുണ്ടായിരുന്ന വില്ല് വടക്ക് പടിഞ്ഞാറു ദേശത്തായി ഒരിടത്ത് വെച്ച് ദർശ്ശനം നടത്തി. ദർശ്ശനം നടത്തി തിരിച്ചെത്തിയ അദ്ദേഹത്തിന് വില്ലിളക്കാനാകാതെ പോയി . വില്ല് അവിടെ ഉറച്ചിരുന്നു. ഭാർഗ്ഗവരാമന്റെ വില്ലുറച്ച ഈ സ്ഥലമാണു തീയ്യസമുദായത്തിന്റെ പ്രസിദ്ധമായ കഴകങ്ങളിലൊന്ന്. രാമവില്ല് ഉറച്ചിരുന്നത് കൊണ്ട് കഴകത്തിനു " ശ്രീ രാമവില്ല്യം കഴകം " എന്ന പേർ സിദ്ധിച്ചു. രാമൻ കഴകത്തിൽ ഭഗവതിപ്രതിഷ്ഠ നടത്തുകയും ചെയ്തു. നൃ...
പാലന്തായികണ്ണൻ
"പാലന്തായി കണ്ണന്" അഥവ "നീലേശ്വരക്കാരന്" ദൈവക്കരുവായ കഥ..! കാസര്‍ഗോഡ് ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശമാണ് നീലേശ്വരം. പുഴകളും പാലങ്ങളും കൊച്ചു കൊച്ചു ദ്വീപുകളും കൊണ്ട് ഏറെ പ്രകൃതി സന്വന്നമായ പ്രദേശം. നീലേശ്വരം രാജാവിന്റെ പടനായകരില് പ്രമ 'കുറുവാട്ടുകുറുപ്പ്'. ജാതീയത കൊടികുത്തിവാണിരുന്ന കാലഘട്ടമാണത്. കുറുവാട്ട് കുറുപ്പ് ഏറെ ധനികനും രാജാവിന്റെ പ്രീതിയാല്‍ ധാരാളം ദൂസ്വത്ത് കേവശം വെച്ചിരുന്ന ആളുമായിരുന്നു. ആയിരക്കണക്കിന് 'പറ' നെല്ല് കെയ്യ്തെടുത്ത പാടങ്ങളും. നൂറുകണക്കിന് പശുക്കളെ കൊണ്ട് നിറഞ്ഞ ഗോശാലയും കുറുപ്പിന്റെ സന്വത്തിന്റെ ആഴം കാണിച്ച് തരുന്നു. കുറുപ്പിന്റെ വിശാലമായ ഭൂപ്രദേശം നോക്കി നടത്താന്‍ ധാരാളം ധാരളം ജോലിക്കാരുമുണ്ടായിരുന്നു. അതില്‍ കുറുപ്പിന്റെ കാലികളെ പരിചരിക്കാന്‍ നിയോഗിക്കപ്പെട്ട 'കാലിയ-ചെക്കനായിരുന്നു' കണ്ണന്. ജാതിയതയും തൊട്ട്കൂടായ്മ്മയും ദൃഷ്ടിയില് കാണുന്നത് പോലും 'അയിത്ത'മായി കണ്ട ഒരു കെട്ടകാലത്താണ് 'പാലന്തായി കണ്ണന്റെ' കഥ നടക്കുന്നത്. ക...
ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ ▪പ്രധാന ദേവാലയം വിദ്യാലയമാണെന്ന് പ്രഖ്യാപിച്ച് ആത്മീയ തേജസ്സായിരുന്നു ശ്രീനാരായണഗുരു.കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഉണ്ട്. ദൈവിക ബിംബങ്ങള്‍ മാത്രമല്ല കണ്ണാടി ദീപം എന്നിവയും ഗുരു ക്ഷേത്ര പ്രതിഷ്ടയായി നടത്തി.▪ അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063 ചിറയിന്‍കീഴ് വക്കം വേലായുധന് കോവില്‍- കൊല്ലവര്‍ഷം 1063 വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063 മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1063 കുംഭം ആയിരം തെങ്ങ് ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067 കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം - കൊല്ലവര്‍ഷം 1068 വേളിക്കാട് കാര്‍ത്തികേയക്ഷേത്രം - കൊല്ലവര്‍ഷം 1068 മീനം കായിക്കര ഏറത്ത് സുബ്രഹ്മണ്യന് ക്ഷേത്രം - കൊല്ലവര്‍ഷം 1609 കരുനാഗപ്പളളി കുന്നിനേഴത്ത് ഭഗവതിക്ഷേത്രം - കൊല്ലവര്‍ഷം 1070 മുട്ടയ്ക്കാട് കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1071 വൃശ്ചികം മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078 കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1080 ...
ക്ഷേത്രാചാരം
എന്താണ് ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം? *താന്ത്രികവിധി*: തന്ത്രികള്‍ ജപ-ഹോമ-മന്ത്രത്തോടെ നടത്തുന്ന പ്രതിഷ്ഠ. *ഇപ്രകാരം പ്രതിഷ്ഠകള്‍ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്തജനങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം*. "കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്" . "ക്ഷേത്രമതില്‍ക്കകത്തു കടന്നാല്‍ വര്‍ത്തമാനം, ചിരി, കളി ഇവ അരുത്. ഭക്തിയോടെ നാമജപം (ഒച്ചയില്ലാതെ) ആകാം" . "ക്ഷേത്രത്തില്‍ ദീപാരാധനസമയത്ത് എനിക്ക് ഏറ്റവും മുമ്പില്‍ നില്‍ക്കണമെന്ന ചിന്തയോടെ തള്ളുകയോ, തിരക്കുകൂട്ടുകയോ അരുത്". "ഭഗവാനോ ഭഗവതിക്കോ മുമ്പില്‍ക്കിടന്ന് വഴക്കുകൂടുകയോ, ശബ്ദമുണ്ടാക്കുകയോ അരുത്". "ക്ഷേത്രത്തില്‍ നിശ്ശബ്ദത പാലിക്കേണ്ടത് ക്ഷേത്രപരിശുദ്ധിക്ക് അത്യാവശ്യം വേണ്ട കാര്യമാണ്". "അതേപോലെ നിവേദ്യംഅകത്തു നടക്കുമ്പോള്‍ സാധാരണക്കാരായ നാം നടയില്‍നിന്നും എത്രയുംവേഗം സ്വയം മാറിക്കൊടുക്കേണ്ടതാണ്". "ഭഗവാനെ പൂജിക്കുന്ന മേല്‍ശാന്തി അല്ലാതെ മറ്റാരും അങ്ങോട്ടു നോക്കാന്‍ പാടില്ല". "ക്ഷേത്ര...
വിഷുകണി ഒരുക്കാൻ അറിയാത്തവർക്കായി
വിഷുകണി ഒരുക്കാൻ അറിയാത്തവർക്കായി..ആവശ്യമായ ദ്രവ്യങ്ങൾ.. 1.നിലവിളക്ക് 2.ഓട്ടുരുളി 3.ഉണക്കലരി 4.നെല്ല് 5.നാളികേരം 6.സ്വർണ്ണ നിറമുള്ള കണിവെള്ളരി 7.ചക്ക 8.മാങ്ങ, മാമ്പഴം 9.കദളിപ്പഴം 10.വാൽക്കണ്ണാടി 11.കൃഷ്ണവിഗ്രഹം 12.കണിക്കൊന്ന പൂവ് 13.എള്ളെണ്ണ(വിളക്കെണ്ണ പാടില്ല) 14.തിരി 15.കോടിമുണ്ട് 16.ഗ്രന്ഥം 17.നാണയങ്ങൾ 18.സ്വർണ്ണം 19.കുങ്കുമം 20.കണ്മഷി 21.വെറ്റില 22.അടക്ക 23.ഓട്ടുകിണ്ടി 24.വെള്ളം വിഷുകണി ഒരുക്കേണ്ട വിധം. കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്..പ്രാദേശികമായ ചില വ്യത്യാസങ്ങൾ കാണും തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവൂ. ഓട്ടുരുളിയിൽ കണിയൊരുക്കണം, ഉരുളിയും തേച്ച് വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്ത് പകുതിയോളം നിറക്കുക.ഇതിൽ നാളികേരമുറി വെയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവ് ചിലയിടങ്ങളിൽ ഉണ്ട്. കണിവെള്ളരി ഇതിനൊപ്പം വെയ്ക്കണം.ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വെയ്ക്കേണ്ട...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ