പോസ്റ്റുകള്‍

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ

ഇമേജ്
കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ  01. കാർത്യായനി ക്ഷേത്രം, ചേർത്തല ചേർത്തല നഗരഹൃദയത്തിലായി റോഡരികിലായിട്ടാണ് കാർത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്ന് ശ്രീ കോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. ദേവിയേ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ടകൾ. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ടിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. 02. *അനന്തപുര ക്ഷേത്രം, കാസർകോട്* തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് കാസർകോട്ടെ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിൽ മറ്റെവിടെയും ഇത്തരത്തിൽ ഒരു ക്ഷേത്രം കാണില്ല. അതാണ് അനന്തപുരം ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതും. ഏകദേശം രണ്ടേക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള തടാകത്തിന് നടുവിലായാണ് ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം 03. *പാർത്ഥസാരഥി ക്ഷേത്രം, ആറന്മുള* കേരളത്തിലെ പഞ്ചപാണ്ഡവ ദിവ്യദേശങ്ങളിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ആറൻമുള പാർത്ഥ സാരഥി ക്ഷേത്രം. പാണ്ഡവരിൽ മൂന്നാമനായ അർജുനന...

ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം.

ആറ്റുകാൽ പൊങ്കാല ഇടേണ്ട രീതി  സര്‍വ മംഗള മഗ്യല്ലേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ ശരണ്യേ ത്രെംബികേ ഗൌരി നാരായണീ നമോസ്തുതേ തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് _സ്ത്രീകളുടെ ശബരിമല_ എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും...

കടയ്ക്കൽ ദേവി ക്ഷേത്രം കൊല്ലം ജില്ല

കടയ്ക്കൽ ദേവി ക്ഷേത്രം കൊല്ലം ജില്ലയിലെ ക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുനഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത. ക്ഷേത്രക്കുളം പുരാതന കാലം മുതൽ പേരുകേട്ട കടക്കൽ ക്ഷേത്രക്കുളം പഞ്ചമഹാക്ഷേത്രങ്ങളുടെയിടയിൽ ആൽത്തറമൂട് കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന കുളത്തിൽ മുൻകാലത്ത് സ്ത്രീകൾക്ക് കുളിക്കാനായി കുളിപുരകൾ ഉണ്ടായിരുന്നു. ഉത്സവകാലങ്ങളിലും, മറ്റ് വിശോഷാൽ പൂജാ ദിവസങ്ങളിലും ഏറം, താഴം എന്നീ തറവാട്ടുകളിൽ നിന്നുംവരുന്ന സിത്രീകൾ ഈ കുളത്തിൽ നീരാടിയ ശേഷം പനവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലുള്ള ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് ക്ഷേത്ര ദർശനം നടന്നിരുന്നത് . ഹൈന്ദവാചാരം അനുസരിച്ച് ക്ഷേത്രക്കുളത്തിന് വ...

ചേർത്തല വേളോര്‍വട്ടം മഹാദേവക്ഷേത്രം

രണ്ടു ശ്രീകോവിലുകളും രണ്ടു നാലമ്പലങ്ങളും രണ്ടു കൊടിമരങ്ങളുമുള്ള കേരളത്തിലെ ശിവക്ഷേത്രം ഏതെന്ന് ?  അതു ചേർത്തല വേളോര്‍വട്ടം മഹാദേവക്ഷേത്രം ... പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തുള്ള വേളോര്‍വട്ടത്താണ് വേളോര്‍വട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ രണ്ടു ചേർത്തല-കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിലൊന്നാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം . രണ്ടാമത്തേത് വേളോർവട്ടം മഹാദേവക്ഷേത്രമാണ്. രണ്ടു ശ്രീകോവിലുകളും രണ്ടു കൊടിമരങ്ങളും രണ്ടു നാലമ്പലങ്ങളും രണ്ടു  പ്രതിഷ്ഠകളും ഉള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് വേളോര്‍വട്ടം ശിവക്ഷേത്രം. രണ്ടു ശ്രീകോവിലിലും പര മേശ്വര ഭഗവാന്‍ രണ്ടു സങ്കല്‍പ്പത്തില്‍ വാഴുന്നു. ഒന്നില്‍ തെക്കനപ്പനായി കിരാതമൂര്‍ത്തി സങ്കല്‍പ്പത്തില്‍ സ്വയംഭൂ ലിംഗത്തിലും ,മറ്റേതില്‍ വടക്കനപ്പനായി ശ്രീമഹാദേവ സങ്കല്‍പ്പത്തിലും വാഴുന്നു . രണ്ടും കിഴക്ക് ദര്‍ശനത്തിലാണ്. വേളോർവട്ടം ശിവക്ഷേത്രം സ്ഥാപിച്ചത് ഏകദേശം 700 വർഷങ്ങൾക്കു മുൻപ് വില്വമംഗലം സ്വാമി ആണെന്നു കരുതപ്പെടുന...

ശ്രീരംഗനാഥസ്വാമി.ക്ഷേത്രം.തമിഴ്നാട്

ഇമേജ്
ശ്രീരംഗനാഥസ്വാമി.ക്ഷേത്രം, ശ്രീരംഗം.തിരുച്ചിറപ്പള്ളി, തമിഴ്നാട് ➖➖➖➖➖➖➖➖➖➖➖➖➖➖ ദ്രാവിഡ വാസ്തുശില്പകലയുടെ മഹിമ വിളിച്ചോതുന്ന അത്ഭുത ക്ഷേത്രം. ചരിത്രം.      ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ എട്ട് സ്വയംഭൂക്ഷേത്രങ്ങളിൽ (സ്വയം വ്യക്ത ക്ഷേതം) വച്ച് സർവ്വ പ്രധാനമായ ക്ഷേത്രമാണ്‌ ശ്രീരംഗം ക്ഷേത്രം. ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്ന, 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാമത്തെയും, ഏറ്റവും ശ്രദ്ധേയവും, സുപ്രധാനവുമാണ്‌ ഈ ക്ഷേത്രം. തിരുവരംഗ തിരുപ്പതി, പെരിയകോവിൽ, ഭൂലോക വൈകുണ്ഠം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. വൈഷ്ണവ വാക്ശൈലി അനുസരിച്ച് “കോവിൽ” ക്ഷേത്രത്തെ പ്രതിനിധീകരിക്കുന്നു. ഈ ക്ഷേത്രം ആകാരത്തിൽ വളരെ വലിപ്പമുള്ളതാണ്‌. ക്ഷേത്ര സമുച്ചയം സ്ഥിതിചെയ്യുന്നത് 156 ഏക്കർ സ്ഥലത്താണ്‌. ഇതിന്‌ ഏഴ് പ്രാകാരങ്ങളുണ്ട്. ഇവ വലിയ കോട്ടകൊത്തളങ്ങളായി ശ്രീകോവിലിനു ചുറ്റുമായാണ്‌ നിർമ്മിച്ചിരിക്കുന്നത്. ഈ പ്രാകാരങ്ങളിലായി പ്രൌഢ ഗംഭീരമായ 21 ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏതൊരു സന്ദർശകനും ഒരു അനുപമമായ ഒരു ദൃശ്യവിരുന്നു തന്നെയായിരിക്കും. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇരട്ടനദികളായ കാവേരി, കോളെറൂൺ എന്നിവയാൽ...

മണ്ണിനടിയിലെ 7000 വര്‍ഷം പഴക്കമുള്ള നിഗൂഢക്ഷേത്രം..

ശ്രീ ദക്ഷിണ മുഖ നന്ദി തീ൪ത്ഥ കല്യാണീ ക്ഷേതം   മണ്ണിനടിയിലെ 7000 വര്‍ഷം പഴക്കമുള്ള നിഗൂഢക്ഷേത്രം...  7000 വര്‍ഷം പഴക്കമുള്ള, നിഗൂഢതകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ക്ഷേത്രം. മണ്ണിനടില്‍ പുതഞ്ഞു കിടക്കുകയായിരുന്ന ഈ ക്ഷേത്രത്തെ കണ്ടെടുത്തത് തീരെ അവിചാരിതമായാണെങ്കിലും ഇന്ന് ഇവിടം ബെംഗളുരുവിലെ വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പുണ്യസ്ഥലമാണ്.        നിഗൂഢതകള്‍ ധാരാളം ഒളിപ്പുക്കുന്നുവെന്ന് ഇവിടെ എത്തുന്നവര്‍ക്ക് ഒറ്റക്കാഴ്ചയില്‍ തന്നെ വ്യകത്മാണ്.       *നന്ദി തീര്‍ഥ* എന്നറിയപ്പെടുന്ന *ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്ര*ത്തിന്റെ വിശേഷങ്ങള്‍... ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം ബെംഗളുരു നിവാസികള്‍ക്ക് അത്രയൊന്നും പരിചിതമായ ഒരിടമല്ല. മല്ലേശ്വരപുരം വെസ്റ്റില്‍ കോദണ്ഡരാമപുരത്തിനു സമീപമുള്ള കടു മല്ലേശ്വര ക്ഷേത്രത്തിനു എതിര്‍വശത്താണ് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തായാണ് ഗംഗാമ്മ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മലയാളികള്‍ക്ക് ഏറെ പരിചിതമായ കോറമംഗലയില്‍ നിന്നും 14 കിലോമീറ്...

ചെല്ലൂർ ശ്രീ പറക്കുന്നത് ഭഗവതീക്ഷേത്രം

ചെല്ലൂർ ശ്രീ പറക്കുന്നത് ഭഗവതീക്ഷേത്രം കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ചെല്ലൂരിൽ പറക്കുന്നത്ത് സ്ഥിതിചെയ്യുന്നു.*_ _ജാതി- മത- വർഗ്ഗ- വർണ്ണ വ്യത്യാസമില്ലാതെ ദൂര സ്ഥലങ്ങളിൽ നിന്നുപോലും, അവരുടെ സങ്കട ദുരിതാദികൾക്ക് പരിഹാരം തേടി ക്ഷേത്രനടയിൽ എത്തുന്നു. അമ്മയുടെ തിരുസന്നിധിയിൽ അഭയം തേടി എത്തുന്നവർ എല്ലാവരും അമ്മയുടെ ഭക്തരും, മക്കളുമായിക്കരുതി അവരുടെ അഭീഷ്ടം നിവർത്തിച്ചുകൊടുക്കുന്ന ഭഗവതിക്ക് കൗളാചാര സമ്പ്രദായത്തിൽ ആണ് പൂജ നടത്തിവരുന്നത്. ഭഗവതിയുടെ ആശ്രിതനായി മൂക്കോലച്ചാത്തനും സ്ഥാനം കൽപിക്കപ്പെട്ടിരിക്കുന്നു._ _2000ൽ ക്ഷേത്രത്തിൽ ചില ദുർനിമിത്തങ്ങൾ കണ്ടതിനെ തുടർന്ന് കൂറ്റനാട് രാവുണ്ണി എന്ന കുട്ടൻ പണിക്കർ, താനൂർ പ്രേമൻ പണിക്കർ, കുറ്റിപ്പുറം ഗോകുലൻ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഒരു താംബൂലപ്രശ്നം വെക്കുകയും പരിഹാരകർമങ്ങൾ നടത്തുകയും, കാലപ്പഴക്കത്താൽ വൈകല്യം വന്ന ഭഗവതിയുടെ ദാരുബിംബം, ശ്രീകോവിൽ പുതുക്കിപ്പണിത് നവീകരണവും പുന:പ്രതിഷ്ഠയും നടത്തുകയുണ്ടായി. പരപ്പനങ്ങാടി സ്വദേശി ബ്രഹ്മശ്രീ വിജയകൃഷ്ണൻ ശാന്തി പുന:പ്രതിഷ്ഠ നടത്തിയതുതൊട്ട് അദ്ദേഹമാണ് ക്ഷേത്രതന്ത്രി._ _പുന:പ്രതിഷ്ഠ നടത്തിയതു മുതൽ ഇന്...